പ്രേഷിത ചൈതന്യമുള്ള കുടുംബങ്ങള്‍ വിശ്വാസം പ്രഘോഷിക്കുന്നു: മാര്‍ റാഫേല്‍ തട്ടില്‍

Estimated read time 0 min read

കാഞ്ഞിരപ്പള്ളി: വിശ്വാസ സാക്ഷ്യം നല്കുന്ന കുടുംബങ്ങള്‍ യഥാര്‍ത്ഥ പ്രേഷിതര്‍ക്ക് വഴികാട്ടുന്നുവെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ പരിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സ ന്ദേശം നല്കുകയായിരുന്നു അദ്ദേഹം. മാര്‍ തോമാശ്ലീഹയുടെ വിശ്വാസ പ്രഘോഷണത്തിലൂടെ രൂപപ്പെട്ട നിലയ്ക്കല്‍ വിശ്വാസ സമൂഹത്തിന്റെ തു ടര്‍ച്ചയെന്ന നിലയില്‍ കാഞ്ഞിരപ്പള്ളി രൂപത നല്കുന്ന വിശ്വാസ സാക്ഷ്യം അഭിമാനപൂര്‍വ്വം സ്മരിക്കുന്നതായും മാര്‍ റാഫേല്‍ പറഞ്ഞു.

തിങ്കളാഴ്ച്ച വൈകുന്നേരം മെത്രാസന മന്ദിരത്തിലെത്തിയ മാര്‍ റാഫേല്‍ തട്ടിലിനെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കുകയും തുടര്‍ന്ന് കൂരിയ അംഗങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.

സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍  രാവിലെ 6.30ന് മാര്‍ റാഫേല്‍ തട്ടില്‍ പരിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, പ്രോട്ടോ സിഞ്ചല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റം, ആര്‍ച്ച് പ്രീ സ്റ്റ് ഫാ. വര്‍ഗ്ഗീസ് പരിന്തിരിയ്ക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. കാഞ്ഞിരപ്പള്ളിയിലെയും പരിസര പ്രദേശങ്ങളിലെയും ഇടവകകളില്‍ നിന്നുള്ള വിശ്വാസികള്‍ പരിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്നു. പഴയപള്ളിയിലെത്തിയ മാര്‍ റാഫേല്‍ തട്ടിലിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമി നിക്‌സ് കത്തീഡ്രല്‍ വികാരി ആര്‍ച്ച് പ്രീസ്റ്റ് ഫാ. വര്‍ഗ്ഗീസ് പരിന്തിരിക്കലിന്റെ നേതൃത്വത്തില്‍ ഔദ്യോഗിക സ്വീകരണം നല്കി.

കാഞ്ഞിരപ്പള്ളി കത്തീഡ്രലില്‍ നടത്തപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതാ വൈദിക മാസധ്യാനത്തില്‍ ധ്യാന ചിന്തകള്‍ പങ്കുവയ്ക്കുകയും പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെട്ട വൈദിക സമ്മേളനത്തെ അഭിസംബോധന ചെയത് മാര്‍ റാഫേല്‍ തട്ടില്‍ സംസാരിക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളി പാ സ്റ്ററല്‍ സെന്ററില്‍ ഉച്ചകഴിഞ്ഞ് നടത്തപ്പെട്ട അത്മായ പ്രതിനിധികളുടെ യോഗത്തിലും  സന്യസ്ത പ്രതിനിധികളുടെ യോഗത്തിലും മാര്‍ റാഫേല്‍ തട്ടില്‍ പങ്കെടുത്ത് സംവദിച്ചു. വൈദിക സന്യസ്ത അത്മായ പ്രതിനിധികളുമായുള്ള യോഗങ്ങള്‍ക്ക് ശേഷം വൈകുന്നേരം കാക്കനാട് മൗണ്ട് സെന്റ് തോമസിലേക്ക് മടങ്ങി.

You May Also Like

More From Author

+ There are no comments

Add yours