കേരളത്തിലെ കർഷക മേഖല വലിയ പരാജയമാണന്നും ഇവിടേക്കാവിശ്യമുള്ള എ ല്ലാം ഇറക്കുമതി കചയ്യുകയാണന്നും റബർ അല്ലാതെ വിജയിച്ച കൃഷി കേരളത്തിൽ ഇല്ലന്നും ഡോ. ശശി തരൂർ എം.പി. സംസ്ഥാന സർക്കാർ റബ്ബർ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ലന്നും വിധവാ പെൻഷൻ പോലും കൊടുക്കാനില്ലാത്ത സർക്കാരാണന്നും പെൻഷൻ കിട്ടാൻ കോടതിയെ സമീപിക്കണ്ട ഗതികേടാണന്നും ശശി തരൂർ പറഞ്ഞു.

കേരള സർക്കാർ പല കാര്യങ്ങളിലും പണം നഷ്ട്ടപ്പെടുത്തുവാൻ തയാറാണങ്കിലും ക ർഷകരെ സഹായിക്കുവാൻ ഒന്നും ചെയ്യുന്നില്ലന്നും പറഞ്ഞ തരൂർ കർഷകർ കാല ത്തിനനുസരിച്ച് മാറി ടെക്നോളജിയെ ഉപയോഗിച്ച് വളരണമെന്നും പറഞ്ഞു. ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് കാഞ്ഞിരപ്പള്ളിയിൽ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രൊഫഷണൽ കോൺഗ്രസ് കോട്ടയം ചാപ്റ്റർ പ്രസിഡൻ്റ് ഡോ. വിനു .ജെ ജോർജ് അ ദ്ധ്യക്ഷനായിരുന്നു. ആൻ്റോ ആൻ്റണി എംപി, മുൻ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യു അറയ്ക്കൽ, പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുധീർ മോഹ ൻ എന്നിവർ സംസാരിച്ചു.