ദക്ഷിണകേരള ലജ്നത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖല സംഘടിപ്പിച്ച 2023 മ ദ്രസ ഫെസ്റ്റ് കാഞ്ഞിരപ്പള്ളി മൈക്ക് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നടന്നു. കാഞ്ഞി രപ്പള്ളി മേഖലയിലുള്ള 33 മദ്റസകളില്‍ നിന്നും 3000ത്തിൽ പരം വിദ്യാർത്ഥികളിൽ നിന്നും വിജയിച്ച 250 ഓളം കുട്ടികൾ മാറ്റുരച്ച കലാസാഹിത്യ മത്സരത്തിൽ യഥാക്ര മം പട്ടിമറ്റം അമാന്‍ നഗർ, ആനക്കല്ല് ദാറുൽ ഉലൂം മദ്റസ, ഇടക്കുന്നം ഹിദായത്തുൽ ഇസ്ലാം എന്നീ മദ്രസകൾ ചാമ്പ്യന്മാരായി .
മൂല്യങ്ങളുടെ നിലനിൽപ്പിനും വീണ്ടെടുപ്പിനും വ്യാപനത്തിനും മദ്രസകൾ അനിവാ ര്യമാണെന്ന് സെൻട്രൽ ജമാഅത്ത് ഇമാം ഷിഫാർ കൗസരി ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ മദ്രസ ഫെസ്റ്റ് സമാപന സമ്മേളനത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡൻറ് അൽ ഹാഫിള് നിസാർ മൗലവി നജ്മി അധ്യക്ഷത വ ഹിച്ചു. സെക്രട്ടറി സാദിഖ് മൗലവി അദ്ദാരിമി സ്വാഗതം ആശംസിച്ചു. ഡി.കെ.ജെ.യു കോട്ടയം ജില്ലാ പ്രസിഡൻറ് ഇ എ അബ്ദുൾ നാസർ മൗലവി മുഖ്യപ്രഭാഷണം നടത്തി. ഹിദായത്തുൽ ഇസ്ലാം അറബി കോളേജ് പ്രിൻസിപ്പാൾ നാസറുദ്ദീൻ മൗലവി ബാഖവി അനുമോദന പ്രഭാഷണവും സമ്മാനദാനവും നടത്തി. മഅ്മൂന്‍ ഹുദവി മദ്ഹുറസൂൽ പ്രഭാഷണം നടത്തി. പി എസ് അബ്ദുൽ നാസർ മൗലവി, ഹബീബ് മുഹമ്മദ് മൗലവി, പി എം അബ്ദുസ്സലാം പാറക്കൽ, സഫറുള്ള മൗലവി ബാഖവി, ഹസൻ മൗലവി ബാഖ വി, പി എ ഇർഷാദ്,  റഫീഖ്, ഷിബിലി മൗലവി എന്നിവർ സംസാരിച്ചു.