വെളിച്ചിയാനി സെന്‍റ് തോമസ് ഫൊറോന പള്ളി ശതാബ്‌ദി ആഘോഷ ഉദ്ഘാടനം

Estimated read time 1 min read

വെളിച്ചിയാനി സെന്‍റ് തോമസ് ഫൊറോന പള്ളിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും. വൈകുന്നേരം 4.30ന് കൂരിയാ ബി ഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ജൂബിലി പതാക ഉയർത്തുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യുന്നതോടുകൂടി ആഘോഷങ്ങൾ ഔദ്യോഗികമായി ആരംഭിക്കും.

ആധ്യാത്മിക ജീവകാരുണ്യ – വൈജ്ഞാനിക -തൊഴിലധിഷ്ടിത, കാർഷിക മേഖലക ളുമായി ബന്ധപ്പെട്ട ഒരുവർഷം നീണ്ടുനിൽക്കുന്ന വിവിധ കർമ പദ്ധതികളാണ് ജൂബി ലിയോടാനുബന്ധിച്ച് ആസൂത്രണം ചെയ്തിരിക്കുന്നത്. വിവിധ പ്രായക്കാർക്കുള്ള ആ ത്മീയ നവീകരണ പദ്ധതികൾ, ഭവനനിർമാണം, വിവാഹ സഹായ പദ്ധതികൾ, വിവി ധ വിദ്യാഭ്യാസ- ആരോഗ്യ സഹായ പദ്ധതികൾ, തൊഴിലധിഷ്ടിത പരിശീലനങ്ങൾ, ഇ ൻഫാമിന്‍റെ സഹകരണത്തോടെ വിവിധ കാർഷിക ക്ഷേമ പദ്ധതികൾ, വൈദിക -സ ന്യസ്ത സംഗമം, കുടുംബ ശാക്തീകരണ പരിപാടികൾ, ഫൊറോനയുടെ കീഴിലെ 9 ദേ വാലയങ്ങളിലെ വിശ്വാസ സമൂഹ സംഗമം, പ്രവാസി സംഗമം തുടങ്ങി നിരവധി പ്ര വ ർത്തനങ്ങളാണ് നടപ്പിലാക്കുക.

150 കുടുംബങ്ങളുമായി 1925 ലെ പുതുഞായറാഴ്ചയാണ് ദേവാലയം കൂദാശ ചെയ്യപ്പെ ട്ടത്. ഫാ. മാത്യു വള്ളപ്പാട്ട് ആയിരുന്നു ഇടവകയുടെ പ്രഥമ വികാരി. നിലവിൽ 750 കുടുംബങ്ങളും മൂവായിരത്തിലധികം ഇടവകാംഗങ്ങളുമാണ് ഇടവകയിലുള്ളത്.
2025 മേയ് അഞ്ചിന് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന്‍റെ മുഖ്യകാർമികത്വത്തിൽ ഇടവകത്തിരുനാളിനോടനുബന്ധിച്ചുള്ള കൃത ജ്ഞതാ ബലിയോടുകൂടി ജൂബിലി വർഷത്തിന് പരിസമാപ്‌തിയായാകും.

You May Also Like

More From Author

+ There are no comments

Add yours