പൊൻകുന്നം-മണിമല റോഡിൽ സ്‌കൂട്ടറിൽ മിനിലോറിയിടിച്ച് സ്‌കൂട്ടർയാത്രികൻ മരിച്ചു

Estimated read time 1 min read

ചെറുവള്ളി: പൊൻകുന്നം-മണിമല റോഡിൽ ചെറുവള്ളി പടനിലം ഹെൽത്ത് സെ ന്ററിന് സമീപം സ്‌കൂട്ടറിൽ മിനിലോറിയിടിച്ച് സ്‌കൂട്ടർയാത്രികൻ മരിച്ചു. ചെറുവ ള്ളി കിഴക്കേക്കവല പുതുപ്പറമ്പിൽ മോഹൻദാസ്(55) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8.45-നായിരുന്നു അപകടം. മേസ്തിരിപ്പണിക്കാരനായിരുന്നു. പണി കഴിഞ്ഞ് പൊൻകു ന്നം ഭാഗത്തുനിന്ന് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. മണിമല ഭാഗത്തു നിന്ന് പൊൻകുന്നത്തേക്ക് വന്ന മീൻവണ്ടിയാണ് ഇടിച്ചത്. ഭാര്യ: മായ. മക്കൾ: സൂരജ്, പാർവതി.

You May Also Like

More From Author