കാഞ്ഞിരപ്പള്ളി: കോവിഡ്- 19 ൻ്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നവർക്ക് വി ശ്രമസമയത്ത് വായനാ സൗകര്യമൊരുക്കി കാത്തിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസി ൽ.

വിശ്രമിക്കുന്നവരുടെ വീടുകളിലെത്തി ഇവർക്ക് സൗജന്യമായി പുസ്തകം നൽകുന്നതി ൻ്റെ താലൂക്ക്തല ഉൽഘാടനം മുണ്ടക്കയത്ത് നടന്നു.കവി പി മധു സംഭാവന ചെയ്ത നൂറിലേറെ പുസ്തകങ്ങൾ ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി പി രാധാകൃഷ്ണൻ നാ യർ, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് രാജ്യവിന് കൈമാറി.
ചടങ്ങിൽ ലൈ ബ്രറി കൗൺസിൽ പ്രസിഡണ്ട് ജേക്കബ് ജോർജ് അധ്യക്ഷനായി. വി.എസ് അപ്പുക്കുട്ടൻ സംസാരിച്ചു. ഇനിയും പുസ്തകങ്ങൾ ആവശ്യമുള്ളവർക്ക് ഇത് എത്തി ച്ചു നൽകുവാൻ ലൈബ്രറി കൗൺസിൽ ഒരുക്കമാണെന്ന് സെക്രട്ടറി അറിയിച്ചു. കേരള ത്തിലെ ആദ്യ സംരം ഭമാണിത്.