താലൂക്ക് വികസന സമിതി യോഗം

Estimated read time 1 min read
കാഞ്ഞിരപ്പള്ളി മിനിസിവില്‍ സ്റ്റേഷന്‍ ഹാളില്‍ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ താലൂക്ക് വികസന സമിതി യോഗം നടത്തി. കഴി ഞ്ഞ വികസന സമിതിയിൽ ലഭിച്ച പരാതികൾക്ക് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ മറുപടി നൽകുകയും പുതിയ പരാതികൾ സ്വീകരിക്കുകയും ചെയ്തു.അപകട ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്നും കാഞ്ഞിരപ്പള്ളി – മണിമല റോഡ് പഴയിടം വരെ തകർന്നത് സംബന്ധിച്ചും കാഞ്ഞിരപ്പള്ളി ബസ് സ്റ്റാ ൻ ഡ് കംഫർട്ട് സ്റ്റേഷൻ അടച്ചുപൂട്ടിയത് സംബന്ധിച്ചുമുള്ള പരാതികൾ ഇന്നലെ നടന്ന യോഗത്തിൽ ലഭിച്ചു. പരാതികൾ സ്വീകരിച്ച തഹസിൽദാർ ജെ. ശ്രീകല ബന്ധ പ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറുമെന്ന് അറിയിച്ചു.
താലൂക്ക് വികസന സമിതി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്‍റുമാർ, സെക്രട്ടറിമാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുന്നില്ലെന്ന പ രാതിയും ഉയർന്നു. ഇന്നലെ ഒരു പഞ്ചായത്ത് സെക്രട്ടറി മാത്രമാണ് പങ്കെടുത്തത്. എല്ലാ അധികാരികളെയും യോഗം നടക്കുന്ന വിവരം അറിയിച്ചതാണെന്ന് തഹ സിൽദാർ പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റം ചട്ടം നിലനിന്നിരുന്നതിനാൽ മൂന്നുമാസങ്ങൾക്ക് ശേഷമാണ് ഇന്നലെ താലൂക്ക് വികസന സമിതി യോഗം നടത്തി യത്.

You May Also Like

More From Author

+ There are no comments

Add yours