പുലിപ്പേടിയിൽ പട്ടാളക്കുന്ന് മേഖല, രണ്ടാടുകളെ കൊന്നു തിന്നു

Estimated read time 0 min read
മുണ്ടക്കയം കോരുത്തോട് പഞ്ചായത്തിലെ പള്ളിപ്പടി പട്ടാളകുന്നിലാണ് 2 ആടുകളെ വന്യമൃഗം കടിച്ചു കൊന്നത്. മണിക്കൊമ്പേൽ റെജിയുടെ രണ്ട് ആടുകളെയാണ് കടി ച്ചു കൊല്ലുകയും പാതി തിന്ന നിലയിലും കണ്ടെത്തിയത്. വെള്ളിയാഴ്ച പുലർച്ചയാണ് സംഭവം. ദിവസങ്ങൾക്ക് മുന്നേ  ബാങ്ക് പടിക്ക് സമീപം  പത്തേക്കർ കുഴിവേലിയിൽ ജോൺസൺ, പൂന്തോപ്പിൽ ദീപു എന്നിവരുടെ നായികളെയും കൊന്ന നിലയിൽ ക ണ്ടെത്തിയിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല. പിന്നീടാണ് റെജിയുടെ രണ്ട് ആടുകളെയും ആക്രമിച്ചത്. പുലിയെന്ന് സംശയിക്കുന്ന കാൽപ്പാടു കളും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
ജനപ്രതിനിധികളും നാട്ടുകാരും വിവരമറിയിച്ചെനെ തുടർന്ന് ഫോറസ്റ്റ് അധികൃതർ സ്ഥാനത്ത് എത്തി പരിശോധന നടത്തി. പ്രാഥമിക നിഗമനത്തിൽ പുലിയുടെ സാന്നി ധ്യമാണെങ്കിലും സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല. വന്യമൃഗത്തെ പിടിക്കുവാൻ അടി യന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ ജനങ്ങ ൾ തടഞ്ഞുവച്ചു. അധികാരികളെ വിവരം അറിയിച്ചിട്ടുണ്ടെന്നും, ഓർഡർ ലഭിച്ചാൽ ഉടൻ  കൂട് സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും വനംവകുപ്പ് ഉദ്യോഗ സ്ഥർ ഉറപ്പ് നൽകി. നടപടിക്രമങ്ങൾ പൂർത്തിയായാലുടൻ  മേഖലയിൽ കൂട് സ്ഥാപി ക്കുമെന്ന് എരുമേലി റെയിഞ്ച് ഓഫീസർ ബി.ആർ ജയൻ പറഞ്ഞു. എന്നാൽ പുലിക്കു ന്നിൽ നിന്നും പിടികൂടിയ പുലിയാണ് വീണ്ടും മേഖലയിൽ ഇറങ്ങിയതെന്നും, പുലി ഉൾപ്പെടെയുള്ള  മൃഗങ്ങളെ പിടികൂടിയാൽ അടുത്തുള്ള വനത്തിൽ  തുറന്നുവിടുന്ന ത് മൂലമാണ് പ്രദേശങ്ങളിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നത് എന്ന് നാട്ടുകാർ ആരോപിച്ചു.

You May Also Like

More From Author