ദേശീയപാത 183 ൽ കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനുമിടയിൽ പാറത്തോട്  വെളിച്ചിയാനിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.പാറത്തോട്  ഇടക്കുന്നം സ്വദേശി വേലംപറമ്പിൽ അർജുൻ(31) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ശനിയാഴ്ച അർദ്ധരാത്രി വെളിച്ചിയാനി ബസ് സ്റ്റോപ്പിനും ബാങ്കിനും ഇടയിലായിരുന്നു അപകടം. ഇന്നോവ കാറും ബുള്ളറ്റുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ പാ റത്തോട് പത്താശേരിയിൽ ജിനു സെബാസ്റ്റ്യനെ കോട്ടയം മെഡിക്കൽ കോളജ് ആശു പത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.