എരുമേലിയിൽ പ്രവർത്തിക്കുന്ന ശുഭാനന്ദാശ്രമത്തിന്റെ മുമ്പിലുള്ള കാണിക്ക മണ്ഡപത്തിന്റെ ഗ്ലാസുകൾ തകർത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കനകപ്പലം നെടുംകാവു വയൽ ഭാഗത്ത് വനത്തിറമ്പിൽ വീട്ടിൽ രാകേഷ് രാജ് (29) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി ശുഭാനന്ദാശ്രമത്തിന്റെ മുമ്പിലുള്ള കാണിക്ക മണ്ഡപത്തിന്റെ   കോമ്പൗണ്ടിൽ കയറി അവിടെയുള്ളവരെ ചീത്ത വിളിക്കുകയും, കാണിക്ക മണ്ഡപത്തിന്റെ ഗ്ലാസ്സുകൾ ഇടിച്ചു പൊട്ടിക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.എച്ച്. ഓ ബിജു ഇ.ഡി, എസ്.ഐ മാരായ ശാന്തി. കെ.ബാബു, അബ്ദുൾ അസീസ്, സി.പി.ഓ മാരായ മനോജ് കുമാർ, ബോബി സുധീഷ്, ഷൈദ ബീഗം എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻറ്റ് ചെയ്തു.