കേരള ഗവൺമെൻറ് ചീഫ് വിപ്പ് ഡോ. എൻ ജയരാജിന്റെ പുതിയ പുസ്തകം പുള്ളി പു ലികളും വള്ളിപുലികളും പ്രസാധനത്തിന് തയ്യാറാവുന്നു. നവംബർ നാലിന് രാവിലെ പത്തിന്, നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന രാജ്യാന്തര പുസ്തക മേളയിൽ വെച്ച് മലയാളത്തിലെ പ്രമുഖ എഴുത്തുകാരനായ വിനു എബ്രഹാം പുസ്തകം പ്രകാശനം ചെയ്യും.
ജയരാജ് സാറിന്റെ ഇതിനു മുൻപിറങ്ങിയ “സാമാജികൻ സാക്ഷി ” എന്ന പുസ്തകം പൊതു സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപെട്ടിരുന്നു. കഴിഞ്ഞ വർഷത്തെ സുകുമാർ അഴീക്കോട് തത്വമസി പുരസ്‌ക്കാരം സാമാജികൻ സാക്ഷിക്കാണ് ലഭിച്ചത്.പുള്ളി പു ലികളും വള്ളിപ്പുലികളും ലേഖന സമാഹാരത്തിൽ സമൂഹത്തിൽ നിലനിൽക്കുന്ന പല വിഷയങ്ങളെയും തന്റേതായ ശൈലിയിൽ സമീപിക്കുകയാണ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ്.