മുൻ മന്ത്രി കെ ടി ജലീൽ എംഎൽഎ കാഞ്ഞിരപ്പള്ളി നൈനാർപള്ളി ചീഫ് ഇമാം ഷിഫാർ മൗലവിയെ സന്ദർശിച്ചു.നൈനാർ പള്ളി വളപ്പിലുള്ള മൗലവിയുടെ ക്വാർട്ടേ ഴ്സിസിലെത്തിയ കെ.ടി ജലീലിനെ കാഞ്ഞിരപള്ളി സെൻട്രൽ ജമാഅത്ത് പരിപാലന സമിതി പ്രസിഡണ്ട് പിഎം അബ്ദുൽ സലാം പാറയ്ക്കൽ, സെക്രട്ടറി ഷഫീഖ് താഴത്തു വീട്ടിൽ എന്നിവർ സ്വീകരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ഷമിം അഹമ്മദ്, ഏരിയാ കമ്മിറ്റിയംഗം പി കെ നസീർ എന്നിവരും ഒപ്പമുണ്ടായിരുന്നു. നൈനാർ പള്ളി വളപിൽ പ്രവർത്തിക്കുന്ന അസർ ഫൗണ്ടേഷനും കെ ടി ജലീൽ സന്ദർശിച്ചു. ഭാരവാ ഹികൾ ചേർന്ന് ഇദ്ദേഹത്തെ സ്വീകരിച്ചു.പൂഞ്ഞാർ വിഷയമടക്കം മുഴുവൻ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളും ഒരു മണിക്കൂറോളം നീണ്ട ചർച്ചയിൽ കടന്നു വന്നു. ഈ രാറ്റുപേട്ടയ്ക്കു പോകും വഴിയാണ് കാഞ്ഞിരപ്പള്ളിയിൽ എത്തിയത്.