സ്‌കൂട്ടറിലെത്തിയയാൾ മുറുക്കാൻകട നടത്തുന്ന സ്ത്രീയുടെ മാലപൊട്ടിച്ച് രക്ഷപ്പെട്ടു

Estimated read time 1 min read

പൊൻകുന്നം കെ.വി.എം.എസ്.-മണ്ണംപ്ലാവ് റോഡിലെ മുറുക്കാൻ കടയിലെത്തിയയാ  ൾ കട നടത്തുന്ന അറുപതുകാരിയുടെ മൂന്നരപ്പവൻ തൂക്കമുള്ള മാലപൊട്ടിച്ച് കടന്നു കളഞ്ഞു. ചിറക്കടവ് തനിമ കവലയിൽ താഴത്തേടത്ത് വീട്ടിൽ കോമളവല്ലിയുടെ മാ ലയാണ് കടയിൽ മുറുക്കാൻ വാങ്ങാനെന്ന വ്യാജേന എത്തിയയാൾ പൊട്ടിച്ചത്. ഏതാ നും ദിവസമായി ഇയാൾ കടയിലെത്തി സാധനങ്ങൾ വാങ്ങുകയും പരിചയം സ്ഥാപി ക്കുകയുംചെയ്തിരുന്നു.

പരിസരത്ത് ആളില്ലാത്ത സമയം നിരീക്ഷിച്ചാണ് മാല പൊട്ടിക്കാൻ അവസരമൊ രു ക്കിയതെന്ന് കരുതുന്നു. രണ്ടരപ്പവൻ മാലയും അതിൽ അരപ്പവൻ വീതമുള്ള രണ്ടു ലോക്കറ്റുമാണുള്ളത്. പൊൻകുന്നം പോലീസ് പരിസരത്തെ സി.സി.ടി.വി.ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം തുടങ്ങി. രണ്ടുമാസം മുൻപ് ചെറുവള്ളി പഴയിടത്ത് മാടക്കട യിലെത്തിയയാൾ ഇതേപോലെ കടയുടമയായ അറുപതുകാരിയുടെ മാലപൊട്ടിച്ച് കട ന്നുകളഞ്ഞിരുന്നു. സ്ത്രീകൾ നടത്തുന്ന ചെറിയ കടകളിലെത്തി മാലപൊട്ടിച്ച് കട ന്നുകളയുന്നത് ലക്ഷണങ്ങൾവെച്ച് ഒരാൾ തന്നെയെന്ന് പോലീസ് സംശയിക്കുന്നു. കൂ ടുതൽ സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിച്ച് സ്‌കൂട്ടറിന്റെ നമ്പർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

You May Also Like

More From Author