രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനിൽക്കണമെങ്കിൽ കോൺഗ്രസ് നേതൃ ത്വം നൽകുന്ന മുന്നണി ഇന്ത്യയിൽ അധികാരത്തിൽ വരണമെന്ന് എം.പി ആന്റോ ആൻറണി അഭിപ്രായപ്പെട്ടു.യു.ഡി.എഫ് മണ്ഡലം നേതൃയോഗത്തിൽ മുഖ്യ പ്രഭാഷ ണം നടത്തുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബിജു പത്യാല യുടെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ ടി.കെ.സുരേഷ് കുമാർ, പി.എ. ഷെമീർ, പ്രൊഫ.റോണി.കെ.ബേബി, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡ ൻറ് ജോയി മുണ്ടാമ്പള്ളി, മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയംഗം വി.എസ് അജ്മൽ ഖാൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നാസർ കോട്ടവാതുക്കൽ,യു.ഡി.എഫ് നേതാക്കളായ സ്റ്റെനിസ്ളാവോസ് വെട്ടിക്കാട്ട്,രജ്ഞു തോമസ്, ഒഎം. ഷാജി,സുനിൽ സീബ്ലു, കെ. എൻ. നൈസാം, സിബു ദേവസ്യ,ബിനു കുന്നുംപുറം, രാജു തേക്കുംതോട്ടം,റോസമ്മ അഗസ്തി, ഡാനി ജോസ്, നസീമ ഹാരിസ്, ജാൻസി കിഴക്കേത്തലക്കൽ, ദിലീപ് ചന്ദ്രൻ, നിബു ഷൗക്കത്ത്, കെ.എസ് ഷിനാസ്, പി.യു ഇർഷാദ് എന്നിവർ പ്രസംഗിച്ചു.