പൊൻകുന്നം: വൈദ്യുതിചാർജ് വർദ്ധനവ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടു കൊ ണ്ട് കേരള കോൺഗ്രസ്സ് ചിറക്കടവ് മണ്ഡലം കമ്മറ്റി പ്രതിക്ഷേധ ധർണ നടത്തി.അശാ സ്ത്രിയമായ ശബള പരിഷ്ക്കരണവും വൻകിട ഉപഭോക്താക്കളുടെ വൻ കുടിശിക കൾ പിരിച്ചെടുക്കാത്ത, ഉൽപ്പാദന പ്രസരണ മേഖലകൾ നിരന്തരം അവഗണിക്കുന്ന തും ബധൽ ഉർജശ്രോതസ് പ്രോത്സാഹിപ്പിക്കാത്തതുമാണ് ഇപ്പോഴത്തെ പ്രതിസന്ധി കളിലേക്ക് നയിച്ചതെന്ന് ധർണ ഉത്ഘാടനം ചെയ്ത് കേരള കോൺഗ്രസ് ഉന്നതികാര സമിതിയംഗം മറിയാമ്മ ജോസഫ് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ലാജി മാടത്താനിക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോ ഗത്തിൽ ജോർജ്കുട്ടി പൂതക്കുഴി , ജോസ് പാനപ്പള്ളി,കേരള യൂത്ത് ഫ്രണ്ട്  കാഞ്ഞിരപ്പ ള്ളി നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് ചുഴികുന്നേൽ, ജോസഫ് പാട്ടത്തിൽ ,ജോഷി ഞള്ളിയിൽ ,എബ്രഹാം ചുക്കനാനിൽ ,ജോസ് പരിയാരത്ത്, ജോസ് ഇലവു ങ്കൽ  എന്നിവർ പ്രസംഗിച്ചു.