കേരളവർമ്മ കോളേജ് ഇലക്ഷനിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ചു പ്രതിഷേധിച്ച് തിരുവനന്തപുര ത്ത് പ്രകടനം നടത്തിയ കെ.എസ്.യു വനിതാ സംസ്ഥാന ഭാരവാഹി കൾ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് നേരെ പോലീസ് നടത്തിയ അക്രമണത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ജില്ലയിൽ പൂർണ്ണം. വിവിധ കോളേജുകളും, സ്കൂളുകളും വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി.

കെ.എസ്‌.യു കോ ട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്ര കടനം നടത്തി. ജി ല്ലാ പ്രസിഡന്റ് കെ.എൻ. നൈസാം അധ്യക്ഷത വഹിച്ച പ്രതി ഷേ ധ യോഗം ഡി.സി. സി ജനറൽ സെക്രട്ടറി എം.പി സന്തോഷ്‌ കുമാർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

കെ.പി.സി.സി അംഗം ജയ്ജി പാലക്കലോടി, കെ.എസ്.യു സംസ്ഥാന സെക്രട്ടറിമാ രാ യ ജിത്തു ജോസ്, സെബാസ്റ്റ്യൻ ജോയി. ജില്ലാ ഭാരവാഹികളായ അർജുൻ പാലാ,അ ശ്വിൻ സാബു,തോമസുകുട്ടി,അലൻ പറങ്ങോട്ടിൽ, ലിജിൻ സണ്ണി, റിസ്വാൻ, സ്നേഹ, സോണിമോൾ, റിച്ച, അമീൻ, അലൻ പമ്പൂര്, ടെൽവിൻ, ഇർഫാൻ, ഭാഗ്യനാഥ്, അംജദ് തുടങ്ങിയവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.