അഭയ ഭവന് ട്രോളി വാങ്ങി നൽകി സിപിഐ (എം) ബ്രാഞ്ച് കമ്മറ്റി

Estimated read time 1 min read
പാറത്തോട് ഗ്രാമപഞ്ചായത്ത് വാർഡ് 13 പാലമ്പ്രയിലുള്ള അഭയഭവൻ അഗതിമന്ദിര ത്തിലേക്ക് ട്രോളി വാങ്ങി നൽകി സിപിഐ (എം)26-ാം മൈൽ ബ്രാഞ്ച് കമ്മറ്റി. സി പിഐ (എം) പാറത്തോട് ലോക്കൽ സെക്രട്ടറി പി.കെ.ബാലൻ അഭയ ഭവൻ മദർ സുപ്പീരിയർ സിസ്റ്റർ ശാലിനിക്ക് ട്രോളി കൈമാറി. 26ാം മൈൽ ബ്രാഞ്ച് സെക്രട്ടറി  ഷാമോൻ, വാർഡ് മെമ്പർ  സിന്ധു മോഹനൻ,മുതിർന്ന സിപിഐ എം പ്രവർത്തകരാ യ പി.കെ.ഷാജി, റഷീദ്, രാമചന്ദ്രൻ എന്നിവർ  നേതൃത്വം നൽകി.

You May Also Like

More From Author