ഗുണനിലവാരം ഉള്ള വിദ്യാഭ്യാസം സർക്കാരിന്റെ പ്രഥമ പരിഗണന : മന്ത്രി വി. ശിവൻകുട്ടി    

Estimated read time 1 min read
Share :
മുണ്ടക്കയം : സ്കൂൾ വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മ വർദ്ധനവും, മുഴുവൻ കുട്ടികളും സ്കൂളിൽ എത്തുന്നു എന്നും  ഉറപ്പുവരുത്തുന്നതിനാണ് ഗവൺമെന്റ് പ്രഥമ പ രിഗണന നൽകുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വിവരസാങ്കേതിക വിദ്യയുടെയും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് പിന്നോക്ക മേഖലയിലെ വിദ്യാലയങ്ങൾ ഉൾപ്പെടെ മുഴുവൻ വിദ്യാലയങ്ങളിലൂടെയും നമ്മുടെ കുട്ടികൾക്ക്  മികച്ച വി ദ്യാഭ്യാസം നൽകുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കോരുത്തോട്  പഞ്ചായത്തിലെ  പിന്നോക്ക മേഖലയായ കോസടിയിലുള്ള  ഗവൺമെന്റ് ട്രൈബൽ യു.പി സ്കൂളിന് സംസ്ഥാന ഗവൺമെന്റ്  പട്ടികവർഗ്ഗ വികസന വകുപ്പ് മുഖേന  അനുവദിച്ച  3 കോടി രൂപ വിനിയോഗിച്ച്  നിർമ്മാണം പൂർത്തീകരിച്ച  പുതിയ  സ്കൂൾ കെട്ടിടത്തിന്റെയും അതോടൊപ്പം സമഗ്ര ശിക്ഷാ കേരളയു ടെ കീഴിൽ സ്റ്റാർസ് പദ്ധതിയിൽപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച  വർണ്ണക്കൂടാരത്തിന്റെയും സംയുക്ത  ഉദ്ഘാടനകർമ്മം നി ർവഹിക്കുകയായിരുന്നു മന്ത്രി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ  ചേർന്ന യോഗത്തിൽ കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ സ്കൂൾ കെട്ടിട നിർമ്മാണത്തിന്റെ ചുമതല വഹിച്ചിരുന്ന പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജ്യോതി ലക്ഷ്മി  റിപ്പോർട്ട് അവതരിപ്പിക്കുകയും,  സമഗ്ര ശിക്ഷാ കേരള ജില്ലാ കോഡിനേറ്റർ കെ.ജെ പ്രസാദ് വർണ്ണക്കൂടാരം പദ്ധതി വി ശദീകരണം നടത്തുകയും ചെയ്തു. സ്കൂളിന് ആവശ്യമായ ഒന്നര ഏക്കർ സ്ഥലം 1958-ൽ സൗജന്യമായി വിട്ടു നൽകിയ കല്ലേശ്ശേരി, മേനോത്ത്,  പുളിഞ്ചേരിയിൽ എ ന്നീ കുടുംബങ്ങളുടെ ഇപ്പോഴത്തെ പിന്മുറക്കാരെയും,  ആദ്യകാല അധ്യാപകനായ ചെല്ലപ്പൻ ആചാരിയെയും,  സ്വാതന്ത്ര്യസമര സേനാനി രവീന്ദ്രൻ വൈദ്യരെയും  ചടങ്ങിൽ ആദരിച്ചു.
യോഗത്തിൽ  കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്,  ത്രിതല പഞ്ചായത്ത്  ജനപ്രതിനിധികളായ പി.ഡി പ്രകാശ്,  ഗിരിജ,   എന്നിവരും  കാഞ്ഞിരപ്പള്ളി ഡിഇഒ രാകേഷ് ഇ. റ്റി കെഎഎസ്, കാഞ്ഞിരപ്പള്ളി എ.ഇ.ഓ സുൽഫിക്കർ എസ്,   കാഞ്ഞിരപ്പള്ളി ബി.പി.സി ഓ അജാസ് വി. എം, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ സജു എസ്,  കോസടി ഊരുമൂപ്പൻ കെ. പി. ഗംഗാധരൻ,  മുൻ ഹെഡ്മിസ്ട്രസ് സുലു കെ.കെ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ ജോയി പുരയിടം, സി.എ തോമസ്, കെ.ബി രാജൻ, സ്കൂൾ പിടിഎ പ്രസിഡന്റ് ജയ അജയകുമാർ , മുൻ പിടിഎ പ്രസിഡന്റ് പ്രിയാ നാരായണൻകുട്ടി, ബോബിനാ സിറിയക്ക് , ഹെഡ്മിസ്ട്രസ് ശോഭന കുമാരി പി.റ്റി എന്നിവർ സംസാരിച്ചു.
 പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ആളുകൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് പ്രവർത്തിക്കുന്ന ഏക വിദ്യാലയമായ കോസടി ഗവൺമെന്റ് ട്രൈബൽ യു.പി സ്കൂൾ കെട്ടിടം കാലപ്പഴക്കം മൂലം ഏറെ ജീർണാവസ്ഥയിലായിരുന്നു.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് സ്കൂളിന്റെ പുതിയ കെട്ടിട  നിർമ്മാണം പൂർത്തീകരിച്ചതോടുകൂടി സ്കൂൾ കെട്ടിടത്തിന്റെ അഭാവം മൂലം ഉണ്ടായിരുന്ന പരാധീനതകൾ പരിഹരിച്ച് സ്മാർട്ട് ക്ലാസ്സ് റൂമുകളും  മികച്ച അനുബന്ധ സൗകര്യങ്ങളുമുള്ള സ്കൂൾ കെട്ടിടം ഇപ്പോൾ പ്രവർത്തനസജ്ജമായിരിക്കുകയാണ്. കോസടി എന്ന ഈ കൊച്ചു ഗ്രാമത്തിൽ നിന്നും ഉള്ള കുട്ടികൾക്ക് മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസവും,പഠന സൗകര്യങ്ങളും ഉറപ്പുവരുത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Share :

You May Also Like

More From Author

+ There are no comments

Add yours