സാംസ്‌കാരികനിലയത്തിൽ നടക്കുന്നത് വാഹനപാർക്കിംഗും ആക്രിസംഭരണവുമെന്ന് ആരോപണം

Estimated read time 0 min read
Share :

ചിറക്കടവ് പഞ്ചായത്ത് രണ്ടാംവാർഡിലെ  പൊൻകുന്നം ശാന്തിഗ്രാം സാംസ്‌കാരികനിലയത്തിൽ അങ്കണവാടി പ്രവർത്തിക്കുന്ന വളപ്പ് ഇപ്പോൾ വാഹനപാർക്കിങ് കേന്ദ്രവും ആ ക്രിസംഭരണശാലയും. കുട്ടികൾക്ക് വെയിലിലും മഴയിലും കളിക്കാൻ ഉപയോഗിക്കാനെന്ന ലക്ഷ്യത്തോടെ പൊതുകളിസ്ഥലമായി ഷീറ്റിട്ട് നീട്ടിയെങ്കിലും ഇവിടെ കളിക്കാമെ ന്ന് ആരും വിചാരിക്കേണ്ട. ഇടതിങ്ങി നിറയെ വാഹനങ്ങളാണ് പകലും രാത്രിയും. ഓട്ടോറിക്ഷ, കാർ, ബൈക്ക് ഇങ്ങനെ എല്ലാവിധ വാഹനങ്ങളുടെയും പാർക്കിങ് ഇടമായ സാം സ്‌കാരിക നിലയത്തിൽ കളിക്കാനൊരിഞ്ച് സ്ഥലം പോലും ലഭ്യമല്ല. വാഹനങ്ങൾ പാർക്ക് ചെയ്യാനും കൊണ്ടുപോകാനും എത്തുന്നതിനിടയിലൂടെ വേണം കുട്ടികളുമായി അമ്മ മാർ അങ്കണവാടിയിലെത്താൻ. അപകടകരമായ സാഹചര്യമാണെന്ന് പരാതി ഉയർന്നിട്ടും ആരെയും പിണക്കാൻ താത്പര്യമില്ലാതെ രാഷ്ട്രീയക്കാർ നിശബ്ദത പാലിക്കുകയാണ്.

സമീപത്തെ വീട്ടുകാർ പലരും തങ്ങളുടെ വാഹനങ്ങൾ മഴ നനയാതിരിക്കാൻ ഇതിനുള്ളിലാണ് പാർക്കിങ്. രാത്രിയും പകലും ഇവിടെ നിറയെ വാഹനങ്ങളാണ്. പകരം പാർക്കി ങ്ങിന് ഇടം നൽകിയില്ലെങ്കിൽ ഒഴിയില്ലെന്ന വാദത്തിന് മുൻപിൽ രാഷ്ട്രീയകക്ഷികൾ മുട്ടുമടക്കി. അടുത്തിടെ പരാതിയെ തുടർന്ന് വളപ്പ് അടച്ചുപൂട്ടാൻ പഞ്ചായത്ത് കമ്മിറ്റി ആലോചിച്ചെങ്കിലും പിന്നെ നിശബ്ദത പാലിച്ചു.

സന്ധ്യായായാൽ ഇവിടം മദ്യപാനകേന്ദ്രമാണെന്ന് തെളിയും വിധം മദ്യക്കുപ്പികളും വളപ്പിലുണ്ട്. ചാക്കുകളിൽ നിറച്ച ആക്രിസാധനങ്ങൾ, മാലിന്യച്ചാക്കുകൾ തുടങ്ങിയവയുടെ എല്ലാം സംഭരണകേന്ദ്രമായി മാറിയ സാംസ്‌കാരികനിലയം ചിറക്കടവ് പഞ്ചായത്തിന് നാണക്കേടായിട്ടും നിശബ്ദത തുടരുകയാണ്.

Share :

You May Also Like

More From Author

+ There are no comments

Add yours