ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പാഠപുസ്കങ്ങൾക്ക് അമിത വില ഈടാക്കുന്നതായി പരാതി. സിബിഎസ്ഇ സ്കൂളുകളുടെ അതേ വിലയാണ് ചില കേരളാ സിലബസിലുള്ള ഇം ഗ്ലീഷ് മീഡിയം സ്കൂളുകളിൽ ഈടാക്കുന്നത്. അതേ സമയം കേരള സിലബസിലുള്ള ചില സ്കൂളുകളിൽ പാഠപുസ്തകകങ്ങൾക്കും ബുക്കുകൾക്കും മറ്റുമായി 1200 ഈടാക്കു മ്പോൾ അതിൻ്റെ 4 ഇരട്ടിയാണ് പിഴിഞ്ഞു മേടിക്കുന്നത്. സ്കൂളുകളുടെ തോന്നിയ പടിയുള്ള ഇത്തരം നിലപാടുകൾക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കൾ ആവിശ്യപ്പെടുന്നു.

ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പാഠപുസ്തകങ്ങൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ രക്ഷിതാക്കളിൽ നിന്ന് വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ഓരോ അധ്യയന വർഷവും പുതിയ പതിപ്പുകൾ നിർബന്ധമാക്കുന്നതും, സ്കൂളുകൾ നിർദേശിക്കുന്ന പ്രത്യേക പ്രസാധകരുടെ പുസ്തകങ്ങൾ മാത്രം വാങ്ങേണ്ട സാഹചര്യമുമാണ് ചെലവ് കുത്തനെ ഉയരാൻ കാരണമാകുന്നുണ്ട്.
വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ പറയുന്നതനുസരിച്ച്, ചില സ്വകാര്യ സ്കൂളുകൾ പുസ്തക വിൽപ്പനയെ ഒരു വ്യാപാര രീതിയാക്കി മാറ്റിയിരിക്കുകയാണ്. യൂണിഫോം, സ്റ്റേഷനറി, നോട്ട് ബുക്കുകൾ എന്നിവയും ഒരേ കേന്ദ്രത്തിൽ നിന്ന് വാങ്ങാൻ നിർബന്ധിക്കുന്നതോടെ രക്ഷിതാക്കൾക്ക് വലിയ സാമ്പത്തിക ഭാരം നേരിടേണ്ടിവരുന്നു.കേരളത്തിൽ വിദ്യാ ഭ്യാസ വകുപ്പും ഉപഭോക്തൃ സംഘടനകളും ഇത്തരം പരാതികളിൽ കൂടുതൽ പരിശോധന നടത്തണമെന്ന ആവശ്യവും ശക്തമാണ്. സർക്കാർ നിർദേശിക്കുന്ന എൻ.സി.ഇ.ആർ. ടി അടിസ്ഥാനത്തിലുള്ള പാഠപുസ്തകങ്ങൾ ഉപയോഗിക്കുന്നതിലൂടെ ചെലവ് കുറയ്ക്കാനാകുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

+ There are no comments
Add yours