കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ട അടിയന്തിര നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. എ.ഷെമീർ. പേട്ട ഗവൺമെൻ്റ് ഹൈസ്കൂളിലെ പ്രൈമറി തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്കൂളുകൾക്ക് ഫിറ്റ്നസ് നൽകുന്നതിന് മുൻ സർക്കാർ പുറപ്പെടുവിച്ച കടുത്ത നിബന്ധനകൾ ലഘൂകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹെഡ്മിസ്‌ട്രസ് സുനിജ.പി.ജോസിൻ്റെ അധ്യക്ഷതയിൽ സ്‌റ്റാഫ് സെക്രട്ടറി ജയ്സൺ തോമസ്, മുഹമ്മദ് സജാസ് ,ടി. ഇ. നാസറുദ്ദീൻ, അഡ്വ.ഫൈസൽ.എം.കാസിം എന്നിവർ പ്രസം ഗിച്ചു.സ്കൂൾ കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

+ There are no comments
Add yours