യോഗാ അദ്ധ്യാപിക കോഴ്സിൽ ഉന്നത വിജയം നേടി എരുമേലി സ്വദേശിനി രേവതി

Estimated read time 1 min read
Share :

ദേശീയ തലത്തിൽ യോഗയിൽ കേരളത്തിന്റെ അഭിമാനമായി മാറിയ പ്രതിഭയാണ് എരുമേലി സ്വദേശിനിയായ രേവതി രാജേഷ്. എരുമേലിയിൽ നിന്നുള്ള ഈ മിടുക്കി വിവിധ ദേശീയ-സംസ്ഥാന മത്സരങ്ങളിൽ മെഡലുകൾ നേടിയിട്ടുണ്ട്.ഇതിന് പിന്നാലെയാണ് ഇപ്പോൾ യോഗാ അദ്ധ്യാപിക കോഴ്സിൽ ഉന്നത വിജയം നേടിയത്.

ദേശീയ സ്വർണ്ണ മെഡൽ: ഡൽഹിയിൽ നടന്ന ദേശീയ യോഗ ഒളിംപ്യാഡിൽ രേവതി സ്വർണ്ണമെഡൽ കരസ്ഥമാക്കിയിട്ടുണ്ട്.ദേശീയ വെങ്കല മെഡൽ: 2019-ൽ നടന്ന ദേശീയ യോ ഗ ഒളിംപ്യാഡിൽ കേരളത്തെ പ്രതിനിധീകരിച്ച് വെങ്കല മെഡലും നേടിയിട്ടുണ്ട്.പരിശീലനം: ഒൻപത് വർഷത്തിലേറെയായി യോഗ പരിശീലിക്കുന്ന രേവതിയുടെ വലിയൊരു സ്വപ്നം രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നതാണ്.

എരുമേലി മണിപ്പുഴ സ്വദേശിനി രേവതി രാജേഷ് ചെറുപ്രായത്തിൽ തന്നെ യോഗായിൽ മികവ് പ്രകടമാക്കിയിരുന്നു. 2018 ആഗസ്തിൽ നേപ്പാളിൽ യോഗാസനത്തിന്റെ അന്തർ ദേശീയ മത്സരത്തിന് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ രേവതി ഉൾപ്പടെയുള്ള കേരള ടീമിന് അവസരം ലഭിച്ചിരുന്നു.

എരുമേലി മണിപ്പുഴ ചെമ്പകപ്പാറ കൊച്ചുതുണ്ടിയിൽ രാജേഷ്– രാജി ദമ്പതികളുടെ മകളാണ്. വെൺകുറിഞ്ഞി എസ്എൻഡിപി എച്ച് എസ് എസിൽ‌ അഞ്ചാം ക്ലാസിൽ പഠിക്കു മ്പോൾ കായിക അധ്യാപിക എസ്. റെജിയാണ് യോഗ പരിശീലനത്തിലേക്ക് രേവതിയെ കൈപിടിച്ചു കൊണ്ടുവന്നത്. തുടർച്ചയായ പരിശീലനത്തിലൂടെ രേവതി യോഗാ പരിശീ ലന രംഗത്ത് മികച്ച പ്രതിഭയാകാൻ അധിക നാൾ വേണ്ടിവന്നില്ല. പരിശീലനം ആരംഭിച്ച രണ്ടാം വർഷം 2019ൽ 12–14 വയസ്സ് കാറ്റഗറിയിൽ ദേശീയ യോഗാ ഒളിംപ്യാഡ് മത്സര ത്തിൽ പങ്കെടുത്ത് വെങ്കലമെഡൽ നേടിയത് ജീവിതത്തിന്റെ വഴിത്തിരിവായി. 8 തവണയാണ് ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധീകരിച്ചത്. 2022ൽ ഡൽഹിയിൽ നടന്ന ദേശീയ യോഗാ ഒളിംപ്യാഡിൽ സ്വർണം നേട്ടവും കൈവരിച്ചു.

പത്തനംതിട്ട ജില്ലാ തല യോഗാ മത്സരത്തിൽ ഒന്നാമതെത്തിയാണ് യോഗയിൽ രേവതിയുടെ വിജയ യാത്ര തുടങ്ങുന്നത്. തുടർന്ന് സംസ്ഥാന യോഗാ സ്കൂൾ ഗെയിംസിൽ ഒന്നാം സ്ഥാനം നേടി. തുടർന്ന് ദില്ലിയിൽ നടന്ന ദേശീയ യോഗാ സ്കൂൾ ഗെയിംസിൽ 106 പോയിന്റുകൾ നേടിയ രേവതിക്ക് അഞ്ചാം സ്ഥാനം ലഭിച്ചു. സംസ്ഥാന ഒളിമ്പ്യാഡിലെ മികച്ച യോഗാ പ്രകടനം ആണ് കേരളാ ടീമിലേക്ക് തെരഞ്ഞെടുക്കുന്നതിൽ എത്തിയത്.

Share :

You May Also Like

More From Author

+ There are no comments

Add yours