കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നിന്ന് പെരുമ്പാമ്പിന്‍റെ കുഞ്ഞിനെ പിടികൂടി

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നിന്ന് വീണ്ടും പെരുമ്പാമ്പിന്‍റെ കുഞ്ഞിനെ പിടികൂടി. ഉച്ചയ്ക്ക് 12ാടെ മെഡിക്കൽ വാർഡിന്‍റെ സമീപത്തു നിന്നാണ് ആശുപത്രി ജീവ നക്കാർ പാമ്പിനെ പിടികൂടിയത്. ജനറൽ ആശുപത്രിയിൽ ഇതിന് മുന്പും പെരുന്പാന്പിനെ കണ്ടെത്തിയിട്ടുണ്ട്. ഈ വർഷം ഇത് രണ്ടാം തവണയാണ് പെരുന്പാന്പിന്‍റെ കു ഞ്ഞിനെ പിടികൂടുന്നത്. കഴിഞ്ഞ മാസം 30ന് അത്യാഹിത വിഭാഗത്തിന് മുന്നിലുള്ള മരത്തിൽ നിന്ന് പെരുമ്പാമ്പിന്‍റെ കുഞ്ഞിനെ പിടികൂടിയിരുന്നു. പാമ്പിനെ പിടികൂടുന്നത് പതിവായതോടെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും പുറമെ ജീവനക്കാരും ഭീതിയിലാണ്. ആശുപത്രി പരിസരത്തെ കാടുകൾ വെട്ടിത്തെളിച്ചിരുന്നു. എന്നാൽ, സമീപത്തുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് കാടുകൾ നിറഞ്ഞ നിലയിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Share :

You May Also Like

More From Author

+ There are no comments

Add yours