ശബരിമല തീർത്ഥടാനവുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാന കേന്ദ്രമായ എരുമേലിയുടെ പിന്നോക്കാവസ്ഥ സംബന്ധിച്ചും അടിയന്തിരമായി നടത്തേണ്ട സമഗ്ര വികസന പാക്കേജ് സംബന്ധിച്ചും ഉള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് എരുമേലി മണ്ഡലം കമ്മിറ്റിയുടെ നിവേദനം പൂഞ്ഞാർ MLA എം ജെ സെബാസ്റ്റ്യന് സമർപ്പിച്ചു. നിലവിൽ ഓപ്പറേറ്റിംഗ് സെന്റ ർ ആയി പ്രവർത്തിക്കുന്ന KSRTC ഓപ്പറേറ്റിംഗ് സെന്ററിനെ സബ് ഡിപ്പോ ആയി ഉയർത്തി നവീകരിച്ചു നിലനിർത്തുവാനും, ഗതാഗത കുരുക്കുകൾക്കും പരിസ്ഥിതി, ജല മലിനീ കരണം എന്നിവയ്ക്കും ഉള്ള പരിഹാര നിർദേശങ്ങൾ അടങ്ങുന്ന വിശദമായ പദ്ധതി അടങ്ങുന്ന റിപ്പോർട്ട് ആണ് സമർപ്പിച്ചത്.

മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ നയിച്ച നിവേദക സംഘത്തിൽ അനസ് ഷുക്കൂർ, ജയൻ ആർ നായർ, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പുഷ്പ സുരേഷ്, ഇന്ത്യൻ നാ ഷണൽ ലോയേഴ്സ് കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം സുരേഷ് കുമാർ എസ് എന്നിവർ ഉണ്ടായിരുന്നു.

+ There are no comments
Add yours