ലേലം അട്ടിമറിച്ചത് പഞ്ചായത്ത് ഭരണ സമതിയെന്ന് കോൺഗ്രസ്

Estimated read time 0 min read
Share :

ചിറക്കടവ് പഞ്ചായത്ത്‌ കാർഷിക ഷോപ്പിംഗ് കോംപ്ലക്സിലെ 17 മുറികളുടെ ലേലത്തിൽ നടന്ന അട്ടിമറി സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്ത്‌ ഭരണസമതിയും പ്രസിഡന്റും ചേർന്നുള്ള ഒത്തുകളി ആണെന്ന് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന ലേലത്തിൽ സാധാരണക്കാരെ ഒഴിവാക്കുന്നതിനു വേണ്ടി സിപിഎം ന്റെ ഒരു വിഭാഗത്തിന്റെ ഒത്താശയോടു കൂടി ബിനാമികളെ രംഗത്തിറക്കി ലേലം വൻ തുകക്ക് വിളിച്ചെടുക്കുകയും എന്നാൽ സിപിഎംനുള്ളിലെ കമ്മീഷൻ തർക്കം മൂലം ലേല തു ക അടക്കാതെ ലേലം പിടിച്ചവർ മുങ്ങിയതോടു കൂടി സിപിഎം നേതൃത്വം വെട്ടിലായി.

ഇതിന്റെ ജാള്യത മറയ്ക്കാൻ ആണ് ഇപ്പോൾ സി.പി.എം. നേതാക്കൾ ലേലം പിടിച്ചവർക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ലേലത്തിൽ മുറികൾ പിടിച്ചിട്ട് തുക അടക്കാതെ മു ങ്ങിയവരെ കരിം പട്ടികയിൽ ഉൾപെടുത്തണമെന്നും, ലേലത്തിൽ കൃതൃമം കാണിച്ചവരുടെ പേര് വിവരങ്ങൾ പുറത്തുവിടാൻ പഞ്ചായത്ത്‌ പ്രസിഡൻ്റ് തയ്യാറാകണമെന്നും സുത രൃമല്ലാത്ത ലേല നടപടി റദാക്കി പുതിയ ലേലം ഉടൻ നടത്തണമെന്ന് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

Share :

You May Also Like

More From Author

+ There are no comments

Add yours