വാഴൂർ: ദേശീയപാതയോരത്ത് കൊടുങ്ങൂരിലുളള വാഴൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിച്ചു തുടങ്ങി. ഏത് നേരവും നിലംപൊത്താവുന്ന സ്ഥിതിയിലുള്ള കെട്ടിടം രണ്ടാഴ്ച മുൻപാണ് പൊളിച്ചുമാറ്റാൻ കരാർ ചെയ്തത്.
മൂന്ന് നിലകളോട് കൂടിയ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങൾ അടർന്ന് വീഴുന്നത് പതിവായപ്പോളാണ് എട്ടുവർഷം മുൻപ് കെട്ടിടം അപകടാവസ്ഥയിലാണെനന്് കണ്ടെത്തിയത്. കെട്ടിടം പൊളിക്കാൻ പലവട്ടം ശ്രമങ്ങൾ നടത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ കാരാർ ചെയ്യാൻ വൈകി. ഇവിടുത്തെ വ്യാപാരികളെയടക്കം മാറ്റിയിട്ടും കെട്ടിടം പൊ ളിക്കാൻ കഴിഞ്ഞില്ല. 30 വർഷം മുൻപ് നിർമിച്ച കെട്ടിടമാണ് ഇപ്പോൾ പൊളിച്ചു മാറ്റുന്നത്.

+ There are no comments
Add yours