ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളെ വഞ്ചിച്ച അനീഷ് ഉമ്മറിനെ ഉടൻ അറസ്റ്റ് ചെയ്യുക; ഡിവൈഎഫ് ഐ

Estimated read time 0 min read
Share :

കൂട്ടിക്കലിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളെ വഞ്ചിച്ച ഓർക്കിഡ്  കൺസിൽട്ടൻസി ഉടമ അനീഷ് ഉമ്മറിനെ ഉടൻ അറസ്റ്റ് ചെയ്യുകയും സ്ഥാപനത്തിനെ തി രെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ് ഐ കാഞ്ഞിരപ്പള്ളി ബ്ലോക് കമ്മിറ്റി ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് നിരവധി ചെറുപ്പക്കാരാണ് വഞ്ചിക്കപ്പെട്ടതായി ചൂണ്ടി കാണിച്ചു രംഗത്ത് എത്തിയിട്ടുള്ളത്. വിദേശ ത്തു പല രാജ്യങ്ങളിലായി ജോലി ഉറപ്പു നൽകുകയും വിവിധ ഘട്ടങ്ങളായി പണം കൈക്കലാക്കുകയും ചെയ്തതായും സ്ഥാപന ഉടമ നാട് വിട്ടതായും പരാതിയിൽ പറയുന്നു. രണ്ട് ദിവസമായി സ്ഥാപന ഉടമ അനീഷ് ഉമ്മറിനെയോ, ജീവനക്കാരെയോ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല എന്നും,വാട്സ്ആപ്പ് അടക്കമുള്ള മാധ്യമങ്ങൾ ഡിസ്‌ക്കണക്ട് ചെയ്തതായും മുണ്ടക്കയം പോലീസിന് കൈമാറിയ പരാതിയിൽ പറയുന്നുണ്ട്.ഇനിയും ഇരകൾ പരാതിയുമായി എത്തുമെന്നാണ് കരുതുന്നതെന്ന് നിലവിൽ പരാതി കൊടുത്ത ചെറുപ്പക്കാർ അഭിപ്രായപ്പെട്ടു.

ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും,അനീഷ് ഉമ്മർ അടക്കം കുറ്റക്കാരായ മുഴുവൻ ആളുകളെയും അറസ്റ്റ് ചെയ്ത് പൊതുസമൂഹത്തിന് മുൻപിൽ കൊ ണ്ടു വരണമെന്നും ഡിവൈഎഫ്ഐ  കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours