വികസനവും കരുതലും സമുന്നയിപ്പിച്ച വൃക്തിത്വമായിരുന്നു മുൻ മുഖൃമന്ത്രി ഉമ്മൻ ചാണ്ടിയുടെതെന്ന് കോൺഗ്രസ് രാഷ്ട്രീയ കാരൃ സമതി അംഗം ജോസഫ് വാഴയ്ക്കൻ പറഞ്ഞു. കെ.എസ്.യൂ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചണ്ടി സ്മൃതി സംഗമം പൊൻകുന്നം പെൻഷൻ ഭവൻ ഹാളി ൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡൻ്റ് സ്റ്റെഫിൻ ജോസഫ് അദ്ധൃക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി റോണി കെ ബേബി,കോൺഗ്രസ് കറുകച്ചാൽ ബ്ലോക്ക് പ്രസിഡൻ്റ് മനോജ് തോമസ്,ചിറക്കടവ് മണ്ഡലം പ്രസിഡൻ്റ് സേവൃർ മൂലകുന്ന്, കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് കെ.എൻ. നൈസാം, ജില്ലാ സെക്രട്ടറിമാരായ സായി സുരേഷ്,അമീൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത് പ്രസംഗിച്ചു. ബിജു മുണ്ടുവേലി, കെ.രാജേന്ദ്രൻ നായർ, പി.ജി. ജയചന്ദ്രൻ നേതൃത്വം നൽകി.

+ There are no comments
Add yours