പൊൻകുന്നം: നമ്മുടെ നാടിന്റെ ഏറ്റവും വലിയ സമ്പത്താണ് ഇവിടുത്തെ യുവജനങ്ങളെന്നും, അവർ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി വിദേശങ്ങളിലേക്കും അന്യ നാടുകളിലേക്കും ചേക്കേറുന്ന സാഹചര്യം മാറണമെന്നും സർക്കാർ ചീഫ് വിപ് അപു ജോൺ ജോസഫ് പറഞ്ഞു. കേരള ഗവൺമെന്റ് ചീഫ് വിപ്പായി നിയമിതനായ അപു ജോൺ ജോസഫിന് ചിറക്കടവ് മണ്ഡലം കമ്മിറ്റി പൊൻകുന്നത്ത് നൽകിയ സ്വീകരണസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“നമ്മുടെ യുവതലമുറയുടെ അറിവും തൊഴിൽശേഷിയും ലോകം അംഗീകരിച്ചതാണ്. അവർ ജനിച്ച മണ്ണിൽ, സ്വന്തം കുടുംബത്തിനൊപ്പം അന്തസ്സോടെ തൊഴിലെടുത്ത് ജീവി ക്കുന്ന സാഹചര്യം സൃഷ്ടിക്കുകയെന്നതാണ് യു.ഡി.എഫ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി വിജ്ഞാന സമ്പദ്‌വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള തൊഴിലവസരങ്ങൾ സം സ്ഥാനത്ത് കൂടുതൽ വിപുലീകരിക്കും. യുവജനങ്ങളുടെ സ്വപ്നങ്ങൾക്ക് കരുത്ത് പകരാൻ സർക്കാർ കൂടെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലം പ്രസിഡന്റ് സാവിയോ പാമ്പൂരി അധ്യക്ഷത വഹിച്ച സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം തോമസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സി. വി. തോമസുകുട്ടി മുഖ്യപ്രഭാഷണം നടത്തി. ജോയി മുണ്ടാംബള്ളി, ജോൺസി തോമസ്, ജോർജുകുട്ടി പൂതക്കുഴി, ജോസ് പാനാപ്പള്ളി, ടോമി പാലമുറി, ഷീബ തോമസ്, അഭിലാഷ് ചുഴികുന്നേൽ തുടങ്ങിയവർ സംസാരിച്ചു.

+ There are no comments
Add yours