കനത്ത മഴ: ഇടുക്കി ജില്ലയിൽ രാത്രിയാത്ര പാടില്ല; വൈകീട്ട് 7 മുതൽ രാവിലെ 6 വരെ നിരോധനം ഏർപ്പെടുത്തി | കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടു ള്ള തിനാൽ ഇടുക്കി ജില്ലയിലെ മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിരോധനമേർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. ശക്തമായ മഴ പെയ്യുന്നതിനാലും മലയോര മേഖലക ളിൽ മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ സാധ്യത നിലനിൽക്കുന്നതിനാലും ദുരന്ത സാഹചര്യം ഒഴിവാക്കുന്നതിനാണിത്.

രാത്രി 7 മണി മുതൽ രാവിലെ 6 മണി വരെയാണ് യാത്ര നിരോധിച്ചത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടി ആയ ജില്ലാ കലക്ടർ നിയന്ത്രണം ഏർപ്പെടുത്തിയത്. സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് എഴ് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ് ആണുള്ളത്.

+ There are no comments
Add yours