മലയോര മേഖലയിലെ ഏക ഗവണ്മെന്റ് ട്രൈബൽ ഹൈ സ്കൂളായ കോരുത്തോട് കൊമ്പുകുത്തി സ്കൂളിൽ പ്രത്യേക പഠന പരിപോഷണത്തിന്റെ ഭാഗമായി എക്സ് പോ 2024 നടത്തും.കാലത്തിന് ഒപ്പം സഞ്ചരിക്കുവാനും വിദ്യാർത്ഥികളെ പുതിയ സാധ്യ തകളുടെ ലോകം  പരിചയപ്പെടുത്തുവാനും നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമായി ട്ടാ ണ് ഈ പരിപാടി.
റോബർട്ടുകളുടെ അദ്ഭുതലോകം,  സൃഷ്ടിക്കുന്ന വിസ്മയം, ശാസ്ത്രത്തിന്റെ നൂതന മായ തിരിച്ചറിവ് എന്നിവ എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യം മുൻ നിർത്തി. തി ങ്കളാഴ്ച സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സ്ക്കൂൾ ഹെഡ്മിസ്ട്രസ് കെ ബി മഞ്ജു, വാർഡ് മെമ്പർ ലത സുശീലൻ, അക്കാഡമിക് ഹെഡ് ഷാരോൺ പാട്ടിരി ൽ,സീനിയർ അസിസ്റ്റന്റ് വിപി മിനി, സ്റ്റാഫ്‌ സെക്രട്ടറി ശ്രീജിത്ത്‌, പിടിഎ എക്സിക്യൂ ട്ടീവ് അംഗം വിറ്റി ജയമോൾ എന്നിവർ  പങ്കെടുത്തു. പ്രസിദ്ധമായ റോബോട്ടിക് ഗ്രൂപ്പ്‌ ആയ റോബോക്രോപ് സ്കൂളുമായി ചേർന്നു നടത്തുന്ന പരിപാടിയിൽ ഹ്യൂമനോയ്ഡ് റോ ബോട്ട്, e-ബൈക്ക്, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ,3ഡി പ്രിന്റിംഗ്, മിനി പ്ലാനി ട്ടോറിയം,3ഡി തീയേറ്റർ തുടങ്ങിയ വീവിധ 20ൽ പരം റോബോട്ടിക് ഇനങ്ങൾ എക്സ്പോ 2024ന്റെ മാറ്റുകൂട്ടുo.