എല്ലാ താലൂക്ക്-ജനറൽ ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ്: മന്ത്രി വീണാ ജോർജ്ജ്

Estimated read time 1 min read
എല്ലാ താലൂക്ക്-ജനറൽ ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ് പ്രവർത്തനക്ഷമ മാക്കുമെന്ന് ആരോഗ്യവകുപ്പു മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ഡയാലിസിസ് യൂണിറ്റ് ഇല്ലാതെ കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി ജനറൽ ആശുപത്രികളിൽ ഡയാലിസിസ് യൂ ണിറ്റ് സ്ഥാപിക്കും. കോട്ടയത്തെ താലൂക്ക്-ജില്ലാ-ജനറൽ ആശുപത്രികൾ സന്ദർശിച്ച ശേഷം കളക്‌ട്രേറ്റിൽ നടന്ന അവലോകനയോഗത്തിൽ അധ്യക്ഷത വഹിക്കുകയായി രുന്നു മന്ത്രി.
കോട്ടയം, പാലാ ജനറൽ ആശുപത്രികളിലെ ഡയാലിസിസ് യൂണിറ്റുകളുടെ പ്രവർ ത്തനം വിപുലപ്പെടുത്താനായി രണ്ടു ഷിഫ്റ്റ് എന്നത് മൂന്നാക്കി ഉയർത്തും. ഇതിനാ വശ്യമായ ജീവനക്കാരെ ആശുപത്രി വികസന സമിതി വഴി നിയോഗിക്കും. വൈക്കം, പാമ്പാടി താലൂക്ക് ആശുപത്രികളിലെ കെട്ടിടനിർമാണം മാർച്ചിനകം പൂർത്തീകരി ക്കാൻ നിർദ്ദേശം നൽകി. കോട്ടയം ജനറൽ ആശുപത്രിയിലെ കെട്ടിടനിർമാണം ഉടൻ ആരംഭിക്കാനും സമയബന്ധിതമായി പൂർത്തീകരിക്കാനും നിർദ്ദേശിച്ചു. എല്ലാ താലൂ ക്ക്-ജില്ലാ-ജനറൽ ആശുപത്രികളിലും ഇ-ഹെൽത്ത് സംവിധാനം ഏർപ്പെടുത്തും. എ ല്ലായിടത്തും സൗരോർജ്ജ വൈദ്യുതി സംവിധാനം സ്ഥാപിക്കാൻ നടപടി സ്വീകരിക്ക ണം. പാലാ താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടിന്റെ ഒഴിവ് നികത്തും.
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കാരുണ്യ ഫാർമസി ഡിസംബറിൽ ആരംഭി ക്കും. ഇവിടെ ഒ.പിയിൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തും.കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ കു​റ​വി​നു പ​രി​ഹാ​രം കാ​ണു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്.  ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ​യും കു​റ​വി​നു പ​രി​ഹാ​രം കാ​ണു​മെ​ന്നു മ​ന്ത്രി​ഉ​റ​പ്പ് ന​ൽ​കി. എ​ക്സ്റേ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ടം സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും രോ​ഗി​ക​ളു​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തു.
ആ​ശു​പ​ത്രി​യി​ലെ പു​തി​യ മൂ​ന്നു ശ​സ്ത്ര​ക്രി​യ വി​ഭാ​ഗ​ങ്ങ​ളു​ടെ നി​ര്‍​മാ​ണ പു​രോ​ഗ​തി മ​ന്ത്രി വി​ല​യി​രു​ത്തി. ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​ത്തി​ന്‍റെ 1.75 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​ര്‍ നി​ര്‍​മി​ക്കു​ന്ന​ത്. ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ്, വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് കെ. ​മ​ണി, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഇ​ൻ ചാ​ർ​ജ് നി​ഷാ കെ. ​മൊ​യ്തീ​ൻ, ആ​ർ​എം​ഒ രേ​ഖാ​ശാ​ലി​നി സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ഷാ​ജി പാ​മ്പൂ​രി, പി.​എം. ജോ​ണ്‍, ല​താ ഷാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ർ മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.
ഒരു കോടി രൂപ ആരോഗ്യകേരളം ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന നേത്ര ശസ്ത്രക്രി യ തിയേറ്റർ, 75 ലക്ഷം രൂപ ഉപയോഗിച്ച് ക്രമീകരിക്കുന്ന ഓപ്പറേഷൻ തിയേറ്റർ എന്നി വ രണ്ടു മാസത്തിനകം പൂർത്തിയാക്കും.രോഗികളുടെ കാത്തിരിപ്പു സ്ഥലത്തിലെ അ പര്യാപ്തത പരിഹരിച്ച് കൂടുതൽ പേർക്ക് ഇരിക്കാനാവശ്യമായ സൗകര്യം ഏർപ്പെടുത്ത ണം.കൂടുതൽ ഗൈനക്കോളജിസ്റ്റുമാർ നഴ്‌സിംഗ് ഓഫീസർമാരെയും നിയമിച്ച് പ്രസവ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തും.ശിശുരോഗ ചികിത്സാവാർഡിലെ അപര്യാ പ്തത കൾ പരിഹരിക്കും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന,  വിവിധ വകുപ്പു മേധാവികൾ എന്നിവർ പങ്കെടുത്തു.

You May Also Like

More From Author