കാഞ്ഞിരപ്പള്ളി ബൈപാസ്; പഞ്ചായത്ത് ഓഫീസ് വളവിലെ മണ്ണ് നീക്കം ചെയ്തു തുടങ്ങി

Estimated read time 1 min read

കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണത്തിന്‍റെ ഭാഗമായി പഞ്ചായത്ത് ഓഫീസ് വളവി ലെ മണ്ണ് നീക്കം ചെയ്തു തുടങ്ങി. റൗണ്ടാന അടക്കം നിർമിക്കുന്ന സ്ഥലത്തെ മണ്ണാണ് നീക്കുന്നത്. 78.69 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന കാഞ്ഞിരപ്പള്ളി ബൈപാസി ന്‍റെ നിർമാണ പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽനിന്ന് ഏറ്റെടുത്ത സ്ഥലത്തെ മണ്ണ് നീക്കം ചെയ്തു തുട ങ്ങി. കഴിഞ്ഞ ദിവസം മുതലാണ് മണ്ണ് നീക്കുന്ന ജോലികൾ ആരംഭിച്ചത്.

വാഹനത്തിരക്ക് കണക്കിലെടുത്ത് രാത്രികാലങ്ങളിൽ മാത്രമാണ് ഈ ജോലികൾ നട ക്കുന്നത്. ദേശീയപാതയോടു ചേർന്നുള്ള 12 സെന്‍റ് സ്ഥലത്തെ മണ്ണാണ് തറനിരപ്പിൽ എടുത്തുമാറ്റുന്നത്. വളവ് കുറയുന്ന രീതിയിലാണ് ഈ പ്രവൃത്തികൾ. ബൈപാസിന്‍റെ തുടക്കവും ഇവിടെനിന്നാണ്. ബൈപാസിലൂടെയും ദേശീയപാത വഴിയും വാഹനങ്ങ ൾ വഴി തിരിച്ചുവിടുന്ന സിഗ്നൽ സംവിധാനം കൂടി റൗണ്ടാനയ്ക്കൊപ്പം ഇവിടെ സ്ഥാ പിക്കുന്നുണ്ട്.

നിലവിൽ ബൈപാസ് ആരംഭിക്കുന്ന പഞ്ചായത്ത് ഓഫീസ് വളവ് മുതൽ അവസാനി ക്കുന്ന ഫാബിസ് ഓഡിറ്റോറിയം വരെയുള്ള ഭാഗത്തെ മണ്ണ് നിരപ്പാക്കൽ ജോലികൾ തുടരുകയാണ്. ചിറ്റാർപുഴയ്ക്ക് കുറുകെ നിർമിക്കുന്ന മേൽപ്പാലത്തിന്‍റെ തൂണുകൾ വരുന്ന ഭാഗത്തെ മണ്ണ് ശേഖരിച്ച് ഇതിന്‍റെ ഘടന പരിശോധിക്കാനായി അയച്ചിട്ടുണ്ട്. ഈ പരിശോധനാഫലം കൂടി വരുന്നതോടെ പാലത്തിന്‍റെ നിർമാണം സംബന്ധിച്ച മറ്റു നടപടികളിലേക്കു കടക്കും. 2025 മാർച്ച് മൂന്നിനുള്ളിൽ ബൈപാസ് പൂർത്തിയാക്കുന്ന രീതിയിലാണ് നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നത്.

You May Also Like

More From Author