കാഞ്ഞിരപ്പള്ളി: കെ.എം മാണിയുടെ പ്രവർത്തനങ്ങൾ സഭയ്ക്കും സമൂഹത്തിനും വിലപ്പെട്ടതെന്ന് കാഞ്ഞിരപ്പള്ളി മുൻ ബിഷപ്പ് മാർ മാത്യു അറയ്ക്കൽ. കെ.എസ്.സി (എം) സംസ്ഥാന കമ്മറ്റി നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നട ക്കുന്ന കെ.എം മാണി കാരുണ്യദിനാചരണത്തിന്റ് സംസ്ഥാനതല ഉദ്ഘാടനം നിർവ ഹിക്കുകയായിരുന്നു അദ്ദേഹം.
കെ.എസ്.സി(എം) സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ അദ്ധ്യക്ഷനായി. പാ ർട്ടി ജില്ലാ പ്രസിഡന്റ് പ്രോഫ.ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തി.പാർട്ടി സം സ്ഥാന  ജനറൽ സെക്രട്ടറി ജോർജുകുട്ടി അഗസ്തി ആമുഖ പ്രഭാഷണം നടത്തി. ഫാ. റോയ് വടക്കേൽ, എ.എം മാത്യു, ജോസ് പാറേക്കാട്ട് , അമൽ ചാമക്കാല, അമൽ മോൻ സി കോയിപ്പുറത്ത്,ക്രിസ്റ്റാം കല്ലറയ്ക്കൽ,ജോൺ വരകുകാലായിൽ,ഷാജി പാമ്പൂരി, സുമേഷ് ആൻട്രൂസ് എന്നിവർ സംസാരിച്ചു.