2023-24 വർഷത്തെ ക്രിസ്മസ്- ന്യൂ ഇയർ ബമ്പറിന്‍റെ ഒന്നാം സമ്മാനമായ 20 കോടി രൂപയടിച്ച ഭാഗ്യശാലിയെത്തി. പോണ്ടിച്ചേരി സ്വദേശിയായ 33 വയസുകാരനാണ് ടി ക്കറ്റുമായി ലോട്ടറി ഡയറക്ടറേറ്റിൽ എത്തിയത്. ശബരിമല തീർത്ഥാടനായി വന്നപ്പോ ൾ തിരുവനന്തപുരത്ത് നിന്നാണ് ഇയാൾ ടിക്കറ്റ് എടുത്തത്. തന്‍റെ വിവരങ്ങൾ വെളി പ്പെടുതരുതെന്നാവശ്യപ്പെട്ട് ഭാഗ്യശാലി ലോട്ടറി ഡയറക്ടർക്ക് കത്ത് നൽകി. അയ്യപ്പ ന്‍റെ സമ്മാനമായി കാണുന്നുവെന്നാണ് ഭാഗ്യശാലി പ്രതികരിച്ചത്. XC 224091 എന്ന നമ്പറിനാണ് ക്രിസ്മസ്- ന്യൂ ഇയർ ബമ്പറിന്‍റെ ഒന്നാം സമ്മാനം ലഭിച്ചത്. തിരുവനന്ത പുരത്തെ ലക്ഷ്മി ഏജൻസിയിൽ നിന്നുമാണ് ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്.

20 കോടിയായ സമ്മാനത്തുകയിൽ നിന്നും ആദ്യം പോകുന്നത് ഏജന്റ് കമ്മീഷനാ ണ്. സമ്മാനത്തുകയുടെ പത്ത് ശതമാനം ആണ് ഏജന്റ് കമ്മീഷൻ. 20കോടിയിൽ 2 കോടി ആ ഇനത്തിൽ പോകും. അതിൽ നിന്നും ഡിഡിഎസും ടാക്സും പോയിട്ട് ബാക്കി തുക ടിക്കറ്റ് വിറ്റ ദുരൈ രാജിന് ലഭിക്കും. ബാക്കി തുകയുടെ 30 ശതമാനമാ ണ് ടിഡിഎസ് അടയ്ക്കേണ്ടത്. അതായത് ഏജന്റ് കമ്മീഷൻ പോയിട്ടുള്ള 18 കോ ടിയുടെ 30 ശതമാനം. ഈ പിടുത്തം കഴിഞ്ഞാൽ ബാക്കി 12.6 കോടി രൂപ ഉണ്ടാകും. ഇതാണ് ഭാ​ഗ്യശാലിക്ക് ലഭിക്കുക.

ഒരു കോടിയിൽ എത്ര ?

ഈ വർഷത്തെ ക്രിസ്മസ് ബമ്പറിന്റെ പ്രത്യേകതകളിൽ ഒന്ന് രണ്ടാം സമ്മാനമാണ്. ഒന്നാം സമ്മാനം പോലെ 20 കോടിയാണ് രണ്ടാം സമ്മാനവും. പക്ഷേ ഇത് യഥാക്രമം 1 കോടി വീതം ഇരുപത് പേർക്കാണ്. ഇത്തരത്തിൽ ഒരുകോടി ലഭിക്കുന്ന ഭാ​ഗ്യശാലിക്ക് ലഭിക്കുന്നത് 63 ലക്ഷം രൂപയാണ്. 30 ശതമാനമാണ് നികുതി. ഇതോടൊപ്പം ലഭിക്കുന്ന സമ്മാന തുക അനുസരിച്ച് സർചാർജും ആദായ നികുതി വകുപ്പ് ഈടാക്കും. 50 ലക്ഷം രൂപ വരെയുള്ളവയ്ക്ക് സർചാർജില്ല. 1 കോടി മുതൽ 2 കോടി വരെ ഉള്ളവയ്ക്ക് 15 ശതമാനമാണ് സർചാർജ്. നികുതിയും സർചാർജും അടങ്ങിയ തുകയ്ക്ക് മുകളിൽ സെസും ഉണ്ടാകും. ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും. ഇവയെല്ലാം കഴിച്ച് ബാക്കിയുള്ളത് 63 ലക്ഷമാണ്.