അപകട രഹിതവുമായ ബസ് സർവീസ് നടത്തുന്നതിന് പഞ്ചായത്തിനും എരുമേലി പോലീസിനും നിവേദനം നൽകി ബസ് ഉടമകളുടെ സംഘടന

Estimated read time 0 min read

എരുമേലി ബസ് സ്റ്റാൻഡിൽ സുരക്ഷിതവും അപകട രഹിതവുമായ ബസ് സർവീസ് നടത്തുന്നതിന് പഞ്ചായത്തിനും എരുമേലി പോലീസിനും നിവേദനം നൽകി ബസ് ഉടമകളുടെ സംഘടന. എരുമേലി സ്റ്റാൻഡിൽ രാവിലെയും വൈകുന്നേരവും സ്കൂൾ സമയങ്ങളിൽ പോലീസിൻ്റെ സേവനം ഏർപ്പെടുത്തുക, എരുമേലി ടൗൺ മുതൽ ബസ് സ്റ്റാൻഡ് ജംഗ്ഷൻ വരെയുള്ള ഭാഗത്തെ അനധികൃത പാർക്കിംങ് ഒഴിവാക്കുവാൻ നടപടി സ്വീകരിക്കുക. ട്രാഫിക്ക് യോഗങ്ങളിൽ ബസ് ഉടമകളുടെ സംഘടനാ ഭാരവാഹികളെ കൂടി ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് നിവേദനം നൽകിയിരിക്കുന്നത്.

എരുമേലി കൊരട്ടി റോഡിൽ പലയിടത്തും അനധികൃത പാർക്കിംഗ് സ്വകാര്യ ബസുകളുടെ സമയക്രമത്തെ ബാധിക്കുന്നതായും ഇതിന് നടപടി വേണമെന്നും സ്റ്റാൻഡിൽ അധിക സമയം ചെലവഴിക്കുന്ന വാഹനങ്ങൾ മാറ്റിയിടണമെന്നും ബസുകൾ പാർക്കിംങ് സ്ഥലത്തു തന്നെ പാർക്ക് ചെയ്യണമെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവിശ്യപ്പെടുന്നു

You May Also Like

More From Author

+ There are no comments

Add yours