ജസ്ന തിരോധാന കേസിൽ കോടതിക്ക് കൂടുതൽ വിശദീകരണം നൽകി സിബിഐ

Estimated read time 1 min read

ജസ്ന തിരോധാന കേസിൽ സിബിഐ കോടതിക്ക് കൂടുതൽ വിശദീകരണം നൽകി. സിബിഐ റിപ്പോർട്ട് തള്ളണമെന്ന ജസ്നയുടെ അച്ഛന്റെ ഹർജിക്കെതിരെയാണ് സി ബിഐ വിശദീകരണം നൽകിയത്. ജസ്നയുടെ അച്ഛൻ ഹർജിയിൽ പറഞ്ഞ കാര്യങ്ങ ളെല്ലാം സിബിഐ പരിശോധിച്ചതാണെന്നും അടിസ്ഥാന രഹിതമായ മൊഴികള്‍ ത ള്ളിയതാണെന്നും സിബിഐ സിജെഎം കോടതിയെ അറിയിച്ചു.

ഈ വിശദീകരണം പരിശോധിച്ച് മറുപടി നൽകാൻ സമയം വേണമെന്ന് ജസ്നയുടെ അ ച്ഛന്റെ അഭിഭാഷകൻ അറിയിച്ചു. കേസിൽ കക്ഷിചേരണമെന്നാവശ്യപ്പെട്ട കോടതി യെ സമീപിച്ച ജസ്നയുടെ നാട്ടുകാരൻ രഘുനഥൻ നായരുടെ വാദവും നടന്നു. നിയമപര മായി നിൽക്കാത്ത ഹർജി തളളണമെന്ന് സിബിഐ ആവശ്യപ്പെട്ടു. കേസ് ഈ മാസം 12 ലേക്ക് മാറ്റി.

ജസ്നയുടെ തിരോധാനവുമായി ബന്ധപെട്ട് പല കാര്യങ്ങളും സിബിഐ അന്വേഷിച്ചിട്ടി ല്ലെന്നായിരുന്നു ഹർജിയിലെ പരാതി. ജസ്നയെ കാണാതായ സ്ഥലത്തോ, ജസ്നയുടെ സു ഹൃത്തിനെ പറ്റിയോ, അന്വേഷണം നടത്തിയില്ലെന്നാണ് പരാതി. എന്നാൽ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നാണ് സിബിഐ വാദം. തിരോധാനത്തിന് പിന്നിൽ തീവ്രവാദ സംഘങ്ങൾക്ക് പങ്കുണ്ടെന്നതിനോ മതപരിവർത്തനം നടത്തിയതിനോ തെ ളിവില്ല. ജസ്ന മരിച്ചെന്നും കണ്ടെത്താനായിട്ടില്ല എന്നും സിബിഐ റിപ്പോർട്ടിലുണ്ട്. അതിനാൽ ജസ്നയെ കണ്ടെത്താനായില്ല എന്ന നി​ഗമനത്തിൽ സിബിഐ നൽകുന്ന വി ശദീകരണ റിപ്പോർട്ട് കേസിൽ നിർണായകമാണ്.

അ‍‌ഞ്ച് വർഷം മുമ്പ് ഒരു മാർച്ച് 23 മുതൽ കേരളം ചർച്ച ചെയ്യുന്ന പേരാണ് ജസ്ന മരി യെ ജെയിംസ്. കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വർഷം വിദ്യാർത്ഥിയായി രിക്കുകയാണ് കൊല്ലമുള സന്തോഷ് കവലയിൽ കുന്നത്ത് വീട്ടിൽ ജസ്നയെ പെട്ടെ ന്നൊരു ദിവസം കാണാതാവുന്നത്. തുടക്കം മുതൽ ഒരു തുമ്പും തെളിവും കിട്ടാതെ അന്വേഷിച്ച് സംഘത്തെ വലച്ച അപൂർവമായ തിരോധാന കേസ്. മുണ്ടക്കയം പുഞ്ച വയലിലെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോവുന്നു എന്ന് പറഞ്ഞാണ് ജസ്ന 2018 മാ ർച്ച് 22ന് വീട്ടിൽ നിന്നിറങ്ങിയത്.

 

പെൺകുട്ടിയെ കാണാതായ ദിവസം 16 തവണ വിളിച്ച ആൺ സുഹൃത്തിനെ പലത വണ ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ല. കേരളത്തിന് പുറത്ത് കുടകിലും ബെംഗളൂ രുവിലും ചെന്നെയിലും ഒക്കെ അന്വേഷണസംഘം നേരിട്ട് ചെന്ന് അന്വേഷിച്ചു. ഇതി നിടെ പലതവണ പലയിടങ്ങളിലും ജസ്നയെ കണ്ടു എന്ന് സന്ദേശങ്ങൾ വന്നു. അന്വേ ഷണത്തിൽ കാര്യമൊന്നുമുണ്ടായില്ല. തുടക്കത്തിൽ കുറേനാൾ അന്വേഷണം ജസ്നയു ടെ വീട് തന്നെ കേന്ദ്രീകരിച്ചായിരുന്നു. പിതാവ് ജെയിംസ് അടക്കം അടുത്ത ബന്ധു ക്കളെ പലതവണ ചോദ്യം ചെയ്തു. സമീപകാലത്തൊന്നും ഒരു തിരോധാനക്കേസിൽ പോകാത്ത അന്വേഷണ വഴികളിലൂടെയെല്ലാം വിവിധ അന്വേഷണ ഏജൻസികൾ നടന്നു.

വിവിധ പരീക്ഷണങ്ങൾ, വനപ്രദേശങ്ങളിൽ അടക്കം പരിശോധനകൾ, അതിനിടെ ജസ്ന ജീവിച്ചിരിപ്പുണ്ടെന്ന് കേരള പൊലീസ് പറഞ്ഞെങ്കിലും തെളിവുകൾ നിരത്താ നോ പെൺകുട്ടിയെ കണ്ടെത്താനോ നാളിതുവരെയും കഴിഞ്ഞിട്ടില്ല. തിരോധാനത്തി ന് പിന്നിലെ അന്തർസംസ്ഥാന, രാജ്യാന്തര ബന്ധമടക്കം പരിശോധിച്ച ശേഷം സിബി ഐയും മുട്ടുമടക്കി. പക്ഷേ മരിച്ചു എങ്കിൽ മൃതദേഹം എവിടെ? ജീവിച്ചിരിപ്പുണ്ടെ ങ്കിൽ എന്തുകൊണ്ട് കണ്ടെത്താൻ കഴിയുന്നില്ല? ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങ ൾ ബാക്കിയാണ്.

You May Also Like

More From Author