കട്ടപ്പനയിൽ നിന്നും എട്ട് ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ കേസിൽ കാഞ്ഞിരപ്പ ള്ളി മുണ്ടക്കയം സ്വദേശികളടക്കം രണ്ട് പേർ അറസ്റ്റിൽ

എട്ട് ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ.മുണ്ടക്കയം ചാ ച്ചിക്കവല ആറ്റുപറ മ്പിൽ ഷെഹിൻ (29), കാഞ്ഞിരപ്പള്ളി പാറക്കടവ് കൊട്ടാരപ്പറമ്പി ൽ സിനാജ് എന്ന് വിളിക്കുന്ന സിറാജ് (43) എന്നിവരാണ് കട്ടപ്പന പോലീസിന്റെ പിടി യി ലായത്. 23നായിരുന്നു കേസി നാസ്‌പദമായ സംഭവം. 60 ലക്ഷം രൂപയുടെ സ്വർ ണം വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് വ്യാപാരിയായ എറണാകുളം പള്ളുരുത്തി മാനുവേലിൽ വീട്ടിൽ അബ്ദുൾ റഹീമിനെ പ്രതികൾ കട്ടപ്പനയിലെത്തിക്കുകയായി രുന്നു. വൈകിട്ട് 6.30ഓടെ കട്ടപ്പനയിൽ വച്ച് അഡ്വാൻസായി കൊണ്ടുവന്ന 8 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം പ്രതികൾ കടന്നു. മുഖ്യയ പ്രതിയും നിരവധി ക്രിമിനൽ, കള്ളനോട്ടു കേസു കളിൽ പ്രതിയുമായാ എരുമേലി ,ചേനപ്പാടി പുതുപ്പറമ്പിൽ മുഹമ്മദ് ഷെരിഫിൻ്റെ നേതൃ ത്വത്തിലുള്ള സംഘമാണ് പണം തട്ടിയെടുത്ത് മുങ്ങിയത്.

സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് കട്ടപ്പന പോലീസ് നടത്തിയ അന്വേഷണ ത്തിലാണ് 2 പേർ പിടിയിലായത്. അറസ്റ്റിലായ പ്രതികൾ കൊലപാതകം, വധശ്രമം, പിടിച്ചുപറി, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കേസുകളിലെ പ്രതികളും പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരുമാണ്. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പൊൻകുന്നം പോലീ സ് സ്റ്റേഷനുകളിലെ ഉദ്യോ ഗസ്ഥരുടെ സഹായത്തോടെ യാണ് പ്രതികളെ പിടികൂടിയ ത്. പ്രതികൾ പണം തട്ടിയെടു ക്കാൻ ഉപയോഗിച്ച വാഹന വും പോലീസ് കസ്റ്റഡി യിൽ എടുത്തിട്ടുണ്ട്.

ഇടുക്കി ജില്ലാപോലീസ് മേധാവി വിഷ്‌ണു പ്ര ദീപ്, കട്ടപ്പന ഡി.വൈ.എസ്.പ് പി.വി ബേബി എന്നിവയുടെ മേൽനോട്ടത്തിൽ കട്ടപ്പന പോ ലീസ് ഇൻസ്പെക്ടർ സുരേഷ് കുമാർ, കാഞ്ഞിരപ്പള്ളി പോലീസ് ഇൻസ്പെക്ടർ ഫൈസൽ പൊൻകുന്നം പോലീസ് ഇൻസ് പെക്ടർ ദിലീഷ്, എസ്.സി. പി.ഒ മാരായ സുരേഷ് ബി. ആൻറോ ശ്രീജിത്ത്, സുമേഷ് എന്നിവര ടങ്ങുന്ന സംഘമാണ് പ്രതിക ളെ അറസ്റ്റ് ചെയ്തത്. സമാന മായ മറ്റ് കുറ്റകൃത്യങ്ങൾ പ്രത് കൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് നെക്കുറിച്ചും മറ്റും ഊർജിതമാ യ അന്വേഷണം തുടർന്നു വരികയാണ്.