ഇന്‍ഫാം വെളിച്ചിയാനി കാര്‍ഷിക താലൂക്ക് സമിതിയുടെ കീഴിലുള്ള വിവിധ ഗ്രാമസ മിതികളുടെ സംഗമം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് പാറത്തോട് മലനാട് ഫാ. മാത്യു വടക്കേമുറിയില്‍ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കാര്‍ഷിക താ ലൂക്ക് ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളത്തിന്റെ അധ്യക്ഷതയില്‍ ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ഉദ്ഘാടനം ചെയ്യും.

യോഗത്തില്‍ കാര്‍ഷിക താലൂക്ക് പ്രസിഡന്റ് ഷാബോച്ചന്‍ മുളങ്ങാശ്ശേരി, കാര്‍ഷിക ജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, കാര്‍ഷികജില്ല ജോയിന്റ് ഡയറക്ടര്‍ ഫാ. ജോസഫ് പുല്‍ത്തകിടിയേല്‍, താലൂക്ക് സെക്രട്ടറി വക്കച്ചന്‍ അട്ടാറുമാ ക്കല്‍, കാര്‍ഷിക ജില്ല ട്രഷറര്‍ ജെയ്‌സണ്‍ ചെംബ്ലായില്‍ എന്നിവര്‍ പ്രസംഗിക്കും. യോ ഗത്തോടനുബന്ധിച്ച് വിവിധ ഗ്രാമസമിതികളുടെ റിപ്പോര്‍ട്ട് അവതരണവും അവ ലോ കനവും ചര്‍ച്ചകളും നടത്തപ്പെടും.