ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് എരുമേലിയില്‍ അ ഖില ഭാരത അയ്യപ്പ സേവാ സംഘം സൗജന്യ അന്നദാന ക്യാമ്പ് തുടങ്ങി. രാവിലെ ഗണ പതി ഹോമത്തോടെ ആരംഭിച്ച ക്യാമ്പ് ധര്‍മ്മശാസ്താ ക്ഷേത്രത്തിന് പിന്‍വശത്തുള്ള സേവാ സംഘം സമുച്ചയത്തില്‍ നടന്ന ചടങ്ങില്‍ പൂഞ്ഞാര്‍ എംഎല്‍എ  സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വ്വഹിച്ചു.

ദേശീയ വര്‍ക്കിംഗ് കമ്മറ്റി അംഗവും ക്യാബ് ഓഫീസറുമായ രാജാ റാം അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി  ഡി വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എ രുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ സണ്ണി, വൈസ് പ്രസിഡന്റ് ബിനോയ് ഇലവുങ്കല്‍, വാര്‍ഡ് അംഗം അനിത, ജമാഅത്ത് സെക്രട്ടറി അബ്ദുല്‍ ഖരീം,സേവാ സംഘം ദേശീയ സെക്രട്ടറി പി.പി.ശശിധരന്‍ നായര്‍, സന്നിധാനം ക്യാമ്പ് ഓഫീസര്‍ സി.കെ.ബാലന്‍,ക്യാമ്പ് ഓര്‍ഗനൈസറും ശാഖാ പ്രസിഡന്റുമായ അനിയന്‍ എരുമേ ലി, സേവാ സംഘം സ്റ്റേറ്റ് കമ്മറ്റി അംഗം സുരേന്ദ്രന്‍ കൊടിത്തോട്ടം, ജോയിന്റ് കണ്‍ വീനര്‍ ദക്ഷിണാമൂര്‍ത്തി, വര്‍ക്കിംഗ് പ്രസിഡന്റ് മുരളീധരന്‍ നായര്‍ , യൂണിയന്‍ കമ്മറ്റി അംഗങ്ങളായ അഭിലാഷ് മുക്കാലി, ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.