കാഞ്ഞിരപ്പള്ളി രൂപത പിതൃവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കുടുംബനാഥ ന്മാര്‍ക്കുള്ള പരിശീലന പരിപാടിയായ പാത്രീസ് കോര്‍ദേ കാഞ്ഞിരപ്പള്ളി രൂപത മെ ത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. കുടുംബനാഥന്മാരുടെ ആത്മീയ ഭൗ തിക ഉന്നമനത്തിന് പിതൃവേദി നേതൃത്വം കൊടുക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടു. രൂപത ഫാമിലി അപ്പസ്‌തോലറ്റിന്റെ നേതൃത്വത്തില്‍, ആധുനിക കാലഘട്ടത്തിലെ ഉത്തരവാദിത്വപൂര്‍ണ്ണമായ  ജീവിത മാതൃകകള്‍ക്ക് പിതാക്കന്മാര്‍ക്ക് സഹായകരമാകു ന്ന പരിശീലന പരിപാടി രൂപത സുവര്‍ണ്ണ ജൂബിലിയുടെ പശ്ചാത്തലത്തില്‍ രൂപതയു ടെ പ്രഥമ മെത്രാനായിരുന്ന മാര്‍ ജോസഫ് പൗവ്വത്തില്‍ മെത്രാപോലീത്തയുടെ ഒന്നാം ചരമ വാര്‍ഷിക ദിനമായ മാര്‍ച്ച് 18ന് തുടക്കം കുറിച്ചു.

രൂപതാ പിതൃവേദിയുടെ പ്രവര്‍ത്തന പദ്ധതികള്‍ പിതൃദിനത്തോടനുബന്ധിച്ച് ആരം ഭം കുറിച്ചു.രൂപതാ വികാരി ജനറല്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ മാര്‍ പൗവ ത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് ദിശാബോധം ന ല്‍കിയ സംഭാവനകള്‍ അനുസ്മരിച്ചു. പ്രൊഫ. ബിനോ പെരുന്തോട്ടം ക്ലാസ്സുകള്‍ നയി ച്ചു. ഫാ. മാത്യു ഓലിക്കല്‍, ഫാ. ബിബിന്‍ പുളിക്കല്‍, ഡോ. സാജു  കൊച്ചുവീട്ടില്‍, ഡോ. ജൂബി മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഫൊറോന ഭാരവാഹികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.