മദ്യം നൽകിയശേഷം ആസിഡ് ഒഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Estimated read time 1 min read

പൊന്തന്‍പുഴ വനത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു. കോട്ട യം പള്ളിക്കത്തോട് ആനിക്കാട് മുക്കാലി പാണാമ്പടം വീട്ടില്‍ പി.കെ. സുമിത്ത് (സ ച്ചു, 27) ആണ് മരിച്ചത്. ആക്രമണത്തിൽ സാരമായ പരിക്കേറ്റ സുമിത് കോട്ടയം മെ ഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്‌സയിലിരിക്കെ ഞായറാഴ്ച രാത്രി 11.30ന് ആണ് മരിച്ചത്. കേസില്‍ അറസ്റ്റിലായ ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശി സാബു ദേവസ്യ (40), കൊടുങ്ങൂര്‍ പാണപുഴ ഭാഗത്ത് പടന്നമാക്കല്‍ വീട്ടില്‍ ജി. പ്രസീദ് ( രാ ജു , 52) എന്നിവര്‍ നിലവില്‍ റിമാന്‍ഡിലാണ്. ഈ മാസം 13ന് ആണ് സംഭവം.

മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് സാബു ദേവസ്യയും യുവാവിനെ പൊന്തന്‍പുഴ വനത്തി ല്‍ എത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പോലീസ് പറയുന്നത്. ഒരുമിച്ച് വാട കയ്ക്ക് താമസിച്ചിരുന്ന ഇരുവരും സുമിത്തിനെ പൊന്തമ്പുഴ വനത്തില്‍ എത്തിച്ച് മ ദ്യം നല്‍കിയശേഷം മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. വധശ്രമത്തില്‍ നിന്ന് ര ക്ഷപ്പെട്ടോടിയ യുവാവ് കോട്ടയം-പത്തനംതിട്ട ജില്ലാ അതിര്‍ത്തിയായ പ്ലാച്ചേരിയില്‍ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നി ലേക്ക് എത്തപ്പെടുകയായിരുന്നു. ഷര്‍ട്ടും അടിവസ്ത്രവും മാത്രം ധരിച്ചെത്തിയ യുവാ വ് അവശ നിലയിലായിരുന്നു.വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിലാ യിരുന്നു. ഉദ്യോഗസ്ഥര്‍ റാന്നി പോലീസിനെ അറിയിക്കുകയും തുടര്‍ന്ന് റാന്നി താലൂ ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് കോട്ടയം മെഡിക്കല്‍ കോ ളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

You May Also Like

More From Author