പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിന് 20 വർഷം തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി.

കാഞ്ഞിരപ്പള്ളി മാനിടംകുഴി സ്വദേശിയായ ജയ്സൺ ജോർജിനാണ് കോടതി തടവും പിഴയും ശിക്ഷ വിധിച്ചത്. 2022 ലാണ് കേസിന് ആസ്പദമായ സംഭവം. പ്രായപൂർത്തി യാകാത്ത പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയും തുടർന്ന് പെൺകുട്ടി ഗർഭിണി യാവുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഒ യായ ഷൈൻകുമാറാണ് അന്ന് കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്.