മുണ്ടക്കയം: ചങ്ങാതിമാർ ഒരുമിച്ച് യാത്രയായപ്പോൾ കണ്ണിമല ഗ്രാമം വിതംബി.  വ്യാഴാഴ്ച  ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചകില്‍ സയിലിരുന്ന നോബിള്‍(17) ആണ് രാത്രി വൈകി മരണത്തിന് കീഴടങ്ങിയത്. മഞ്ഞള രുവി വടക്കേല്‍ പരേതനായ തോമസ്- സോളി ദമ്പതികളുടെ മകനാണ് മരിച്ച നോബി ള്‍. മുണ്ടക്കയത്ത് ക്രിസ്തുമസ് ആഘോഷ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുന്നതിനിടയില്‍ കണ്ണിമല സ്‌കൂളിനു സമീപമുളള ചെറിയവളവില്‍ വച്ചു നോബിള്‍ ഓടിച്ചിരുന്ന സ്‌കൂ ട്ടര്‍ എതിരെ വന്ന  ശബരിമല തീര്‍ത്ഥാതക വാഹനത്തില്‍ ഇടിച്ചായിരുന്നു അപകടം.
ഒപ്പമുണ്ടായിരുന്ന കണ്ണിമല പാലയ്ക്കല്‍ വക്കച്ചന്റെ മകന്‍ ജെഫിന്‍ അപകട സ്ഥല ത്തു വച്ചു തന്നെ മരണപ്പെട്ടിരുന്നു.ഗുരുതരമായി പരിക്കേറ്റ നോബിള്‍ കോട്ടയം മെഡി ക്കല്‍ കോളജില്‍ വച്ചാണ് മരണപ്പെട്ടത്. കാഞ്ഞിരപ്പളളി സെന്റ് ആന്റണീസ് കോള ജിലെ പ്ലസ് വൺ വിദ്യാര്‍ത്ഥിയായരുന്നു നോബിള്‍.  നോബിളിന്റെ പിതാവ് പത്തു വ ര്‍ഷം മുമ്പ് മരണപ്പെട്ടതാണ്.ഏക സഹോദരന്‍ ജോര്‍ജുകുട്ടി. ജെഫിന്റെയും,നോ ബി ളിന്റെയും സംസ്‌കാരം വന്‍ ജനാവലിയടെ സാന്നിധ്യത്തിലാണ് നടന്നത്.തങ്ങളുടെ സഹപാഠിയെ ഒരു നോക്കുകാണാന്‍ ഏന്തയാര്‍ ജെ.ജെ.മര്‍ഫി എച്ച്.എസ്.എസ്. കാ ഞ്ഞിരപ്പളളി സെന്റ് ആന്റണീസ് കോളജ് എന്നിവിടങ്ങളില്‍ നിന്നെത്തിയ കൂട്ടുകാ രെ ആശ്വസിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടി. മുണ്ടക്കയത്തിനടുത്ത് കണ്ണിമലയില്‍ ഉണ്ടാ യ അപകടത്തില്‍ കൂട്ടുകാരായ രണ്ടുപേരുടെ വേര്‍പാട് വാര്‍ത്ത നാടിനെ നടുക്കിയി രുന്നു.
ആദ്യം ജെഫിന്റെയം, പിന്നീട്  നോബിളിന്റേയും മരണം സ്ഥിരികരിച്ചതോടെ നാട് സങ്കടത്തിലാക്കി.ഇരുവരുടെയും മൃതദേഹം വീട്ടില്‍ പൊതു ദര്‍ശനത്തിനുവച്ചപ്പോള്‍ നാടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ എത്തിയിരുന്നു. വൈകിട്ട് അ ഞ്ചു മണിയോടെ ജെഫിന്റേയും നോബിളിന്റെയും മൃതദേഹം രണ്ടു ആംബുലന്‍സി ലായി കണ്ണിമല സെന്റ് ജോര്‍ജ് ദേവാലയത്തിലെത്തിച്ചു. ദൈവാലയത്തിനുളളില്‍ ഇ രുവരെയും ഒരുമിച്ചു കിടത്തി  പ്രാര്‍ത്ഥനാ ചടങ്ങുകള്‍ തുടങ്ങിയതോടെ സങ്കടം അ ടക്കി പിടിച്ച ഉളളിലൊതുക്കിയിരുന്ന പലരും പൊട്ടികരഞ്ഞത് നാടിനെ തന്നെ കരയി ച്ചു. പിന്നീട് കാഞ്ഞിരപ്പളളി ബിഷ്പ് മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തില്‍ സംസ്‌കാര ചടങ്ങകള്‍ ആരംഭിച്ചു.
ഇരുവരും ഒരുമിച്ചുള്ള മടക്കയാത്ര കണ്ടുനിന്നവരെ ഈറൻ അണിയിച്ചു.പൂഞ്ഞാർ എം എൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേ താക്കൾ തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു. കണ്ണിമല സെന്റ് ജോർജ് ദേവാലയത്തിൽ  പ്രത്യേകം തയ്യാറാക്കിയ കല്ലറകളില്‍ ഇരുവരെയും സംസ്‌ക രിച്ചു.