ചരിത്രപ്രസിദ്ധമായ ചന്ദനക്കുട മഹോത്സവത്തിനായി എരുമേലി ഒരുങ്ങി. വ്യാഴാഴ്ചയാണ് ചന്ദനക്കുട മഹോത്സവം.പേട്ടതുള്ളൽ 12 ന് നടക്കും…

ചരിത്രപ്രസിദ്ധമായ ചന്ദനക്കുട, പേട്ടതുള്ളൽ മഹോത്സവങ്ങൾക്കായി എരുമേലി ഒരു ങ്ങി.എരുമേലി മഹല്ലാ മുസ്ലിം ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ചയാണ് ചന്ദന ക്കുട മഹോത്സവം നടക്കുന്നത്. അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് അമ്പലപ്പുഴ പേട്ടസംഘവും ജമാഅത്ത് പ്രതിനിധികളും മതസാമുദായിക നേതാക്കളുമായുള്ള സൗ ഹ്യദ സമ്മേളനം നടക്കും. കേരള വഖ്ഫ് ബോർഡ് ചെയർമാൻ എം.കെ.സക്കീർ ഉദ്ഘാട നം ചെയ്യും. തുടർന്ന് 6.15ന് നടക്കുന്ന ചന്ദനക്കുടം ഘോഷയാത്രയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ദേവസ്വം വകുപ്പ് മന്ത്രി .കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

ഘോഷയാത്ര ഫ്ളാഗ് ഓഫ് ഓഫ് ചെയ്യുന്നത് സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി. എൻ വാസവനാണ്. നെറ്റിപ്പട്ടംകെട്ടിയ ഗജവീരന്മാർ, ചെണ്ടമേളം, ശിങ്കാരിമേളം, നി ലക്കാവടി, കൊട്ടക്കാവടി, തമ്പോലം, പോപ്പർഇവൻ്റ്സ്, എന്നിവയ്ക്ക് പുറമെ ദഫ്‌മുട്ട്, കോൽക്കളി, ചലചിത്ര മാപ്പിളഗാനമേള എന്നി വയും ഘോഷയാത്രക്ക് മാറ്റുകൂട്ടും. ഘോഷയാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ജമാ അത്ത് പ്രസിഡന്റ്. പി. എ ഇർഷാദ്, സെക്രട്ടറി സി.എ.എം.കരീം, ചന്ദനക്കുടം ആഘോഷകമ്മിറ്റി കൺവീനർ അൻസാരി പാടിക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജമാഅത്ത് വൈസ്പ്രസിഡൻ്റ് വി.പി.അബ്ദുൽ കരീം വെട്ടിയാനിക്കൽ, ട്രഷറർ സി. യു.അബ്ദുൽ കരീം, ജോ.സെക്രട്ടറി പി.എ.നിസാർ പ്ലാമൂട്ടിൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.12 നാണ് ചരിത്രപ്രസിദ്ധമായ പേട്ടതുള്ളൽ നടക്കുക. ആകാശത്ത് കൃഷ്ണ പരുന്ത് ദൃശ്യമാകുന്നതോടെ ആദ്യം അമ്പലപ്പുഴ സംഘം പേട്ടതു ള്ളും, ഉച്ചകഴിഞ്ഞാ ണ് ആലങ്ങാട്ട് സംഘത്തിൻ്റെ പേട്ടതുള്ളൽ.