അഞ്ചിലിപ്പ വിശുദ്ധ പത്താം പീയൂസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ പത്താം പീയൂസിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും സംയുക്ത തി രുനാൾ വ്യാഴാഴ്ച്ച മുതൽ 14 വരെ നടക്കുമെന്ന് വികാരി ഫാ. തോമസ് നിരപ്പേൽ അ റിയിച്ചു. നാളെ വൈകുന്നേരം 4.15ന് കൊടിയേറ്റ്, 4.30ന് വിശുദ്ധ കുർബാന, വചന സന്ദേശം, ആറിന് സെമിത്തേരി സന്ദർശനം, 6.30ന് അഞ്ചിലിപ്പ ഇടവക കൂട്ടായ്മ അവ തരിപ്പിക്കുന്ന ഗാനമേള. 13ന് വൈകുന്നേരം 4.45ന് കൂട്ടായ്മകളിൽ നിന്ന് കഴുന്ന് പ്രദ ക്ഷിണം, അഞ്ചിന് വിശുദ്ധ കുർബാന, വചനസന്ദേശം, 6.30ന് കുരിശടികളിലേക്ക് പ്രദക്ഷിണം. 14ന് വൈകുന്നേരം നാലിന് വിശുദ്ധ കുർബാന, 6.30ന് കുരിശടി ചുറ്റി പ്രദക്ഷിണം, രാത്രി 7.15ന് സ്നേഹവിരുന്ന്.