വിദ്യാഭാസ സ്കോളർഷിപ്പ് ഒരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രി

0
211

കാഞ്ഞിരപ്പളളി: സി.എം.ഐ സഭ സ്ഥാപകനായ വി. ചാവറയച്ചന്റെ 219 ആം ജന്മവാർഷിക ദിനത്തിൽ വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പുകൾ ഒരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി. പദ്ധതിയുടെ മൂന്നാം ഘട്ട ഉദ്‌ഘാടനം മേരീക്വീൻസ് ഹോസ്‌പിറ്റൽ ഡയറക്ടറും, സി.എം.ഐ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയുടെ വികർ പ്രൊവിൻഷ്യലുമായ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ, മെഡിക്കൽ ഡയറക്ടർ ഡോ. മനോജ് മാത്യു എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ഈ ഘട്ടത്തിൽ ആശുപത്രി ജീവനക്കാരുടെ പത്താം ക്ലാസ് വരെ പഠിക്കുന്ന 25 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭ്യമാക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ വിവിധതരത്തിലുള്ള വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്കും, രണ്ടാം ഘട്ടത്തിൽ പാറത്തോട് പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് ലഭ്യമാക്കിയിരുന്നു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഫിനാഷ്യൽ അഡ്‌മിനിസ്‌ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണാനാൽ സി.എം.ഐ, ജോയിന്റ് ഡയറക്ടർമാരായ ഫാ. തോമസ് മതിലകത്ത് സി.എം.ഐ, ഫാ. ജോസഫ് കുറിച്യപറമ്പിൽ സി.എം.ഐ, പാസ്റ്ററൽ കെയർ ഡയറക്ടർ ഫാ. ഇഗ്‌നേഷ്യസ് പ്ലാത്താനം സി.എം.ഐ തുടങ്ങിയവർ പങ്കെടുത്തു.