കോക്കാട് പാടശേഖരത്ത് ഇനി ധാന്യങ്ങൾ വിളയും

Estimated read time 1 min read
മുപ്പത്തിയഞ്ചു വർഷമായി തരിശായി കിടന്ന മല്ലികശ്ശേരിയിലെ കോക്കാട്ട് പാട ശേഖ രത്തു ഇനി ചെറു ധാന്യങ്ങൾ വിളയും. ചോളം, ബിജ്റ, കൂവരക്, തിന കൂടാതെ എ ണ്ണക്കുരുവായ സൂര്യകാന്തി, പച്ചക്കറി വിളകളും ഉണ്ടാവും. ചെറു ധാന്യങ്ങൾ വിത യ്ക്കുന്നതിന്റെ ഉദ്ഘാടനം മാണി.സി കാപ്പൻ എം.എൽ.എ നിർവ്വഹിച്ചു.എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷനായിരുന്നു.
എലിക്കുളം കൃഷി ഓഫീസർ കെ.പ്രവീൺ പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗങ്ങ ളായ മാത്യൂസ് പെരുമനങ്ങാട്, ആശ റോയ്, എലിക്കുളം നാട്ടു ചന്ത പ്രസിഡന്റ് വി. എസ് സെബാസ്റ്റ്യൻ വെച്ചൂർ, എലിക്കുളം ടൂറിസം ക്ലബ്ബ് പ്രസിഡന്റ് മാത്യു കോക്കാട്ട്, സെക്രട്ടറി ജോസ്.പി. കുര്യൻ, കാപ്പുകയം പാടശേഖര സമിതി പ്രസിഡന്റ് ഔസേപ്പ ച്ചൻ ഞാറയ്ക്കൽ, എലിക്കുളം നാട്ടുചന്ത ഭാരവാഹികളായ രാജു അമ്പലത്തറ, മോഹ ന കുമാർ കുന്നപ്പള്ളി കരോട്ട്,മാത്യു കോക്കാട്ട്, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയി എന്നിവർ സംസാരിച്ചു.എലിക്കുളം കൃഷി ഭവന്റെ സഹകരണത്തോ ടെയാണ് കൃഷി നടപ്പിലാക്കുന്നത്.

 

You May Also Like

More From Author