അനില്‍ ആന്‍റണിയെ പരിചയപ്പെടുത്താന്‍ സമയമെടുക്കും; പോസ്റ്റര്‍ കൂടുതല്‍ വേണം: പി.സി.ജോര്‍ജ്

Estimated read time 1 min read

അനില്‍ ആന്‍റണിയെ പത്തനംതിട്ട മണ്ഡലത്തില്‍ പരിചയപ്പെടുത്തിയെടുക്കാന്‍ സമ യമെടുക്കുമെന്ന് പി.സി.ജോര്‍ജ്. അതിനായി കൂടുതല്‍ പോസ്റ്ററുകള്‍ വേണ്ടിവരുമെ ന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്ഥാനാര്‍ഥിയാക്കാത്തതില്‍ പരാതിയില്ലെന്നും പി.സി.ജോര്‍ജ്.

ഡല്‍ഹിയില്‍ മാത്രം പ്രവർത്തിച്ചിരുന്ന അനില്‍ ആന്റണി എന്ന പയ്യനാണ് പത്തനം തിട്ടയില്‍ മത്സരിക്കുന്നത്. ഇനി പരിചയപ്പെടുത്തി എടുക്കണം. എ.കെ.ആന്‍റണിയുടെ മകനെന്ന ഒരു ഗുണമുണ്ട്. പക്ഷേ, ആന്‍റണി കോണ്‍ഗ്രസാണ്. അപ്പന്‍റെ പിന്തുണയില്ലെ ന്നതാണ് പ്രശ്നം. ഞാൻ പത്തനംതിട്ടയില്‍ മത്സരിക്കാതിരിക്കാൻ തുഷാർ വെള്ളാപ്പ ള്ളിയും വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും ആഗ്രഹിച്ചു.

അവരുടെയൊക്കെ ആഗ്രഹം സാധിക്കട്ടെ. എനിക്ക് ഇതിന്റെ ആവശ്യമില്ല. പത്തനം തിട്ടയില്‍ മത്സരിക്കേണ്ടെന്ന തീരുമാനം എന്റേതാണ്. ഏകകണ്ഠമായി എന്റെ പേര് വന്നാല്‍ മാത്രമേ മത്സരിക്കൂ എന്ന് അറിയിച്ചിരുന്നുന്നും പി.സി ജോർജ് പറഞ്ഞു.

You May Also Like

More From Author