എലിക്കുളം പഞ്ചായത്ത് ഫ്രണ്ട് ഓഫീസീൽ റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായമൊരുക്കുന്നതിന് എലിക്കുളം ഗ്രാമപഞ്ചായത്തും

0
321
എലിക്കുളം പഞ്ചായത്ത് ഓഫീസിന്റെ ഫ്രണ്ട് ഓഫീസീൽ റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായമൊരുക്കുന്നതിന് എലിക്കുളം ഗ്രാമപഞ്ചായത്തും കോട്ടയം പാ ത്താ മുട്ടം സെയ്ൻ്റ് ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജും തമ്മിൽ ധാരണയായി.എലി ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് ഷാജിയുടെ  നേതൃത്വത്തിലുള്ള ഭരണ സമി തിയുടെ നൂതന ആശയത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ പ്ര യോജനപ്പെടുത്തി സാങ്കേതിക സഹായം നൽകുന്നത് പാത്താമുട്ടം സെയ്ന്റ് ഗിറ്റ്‌സ് എ ൻജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് എൻജിനീയറിങ് വിഭാഗത്തിലെ റോ ബോട്ടിക് റിസർച്ച് വിങ്ങാണ്.
പഞ്ചായത്ത് സെക്രട്ടറി പി.എം.മുഹസിൻ, സെയ്ന്റ് ഗിറ്റ്‌സ് കോളേജ് പ്രിൻസിപ്പൽ ഡോ. ടി.സുധ എന്നിവർ ചേർന്ന് ധാരണാപത്രം ഒപ്പിട്ടു.കോളേജിലെ റിസർച്ച് ഡീൻ ഡോ.എം.ഡി.മാത്യു, വൈസ്പ്രിൻസിപ്പൽ ഡോ.റോജി ജോർജ്, പരീക്ഷാവിഭാഗം കൺട്രോളർ ഡോ.റിബോയ് ചെറിയാൻ, ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി ഡോ. കെ.എസ്.ശ്രീകല, കോർപ്പറേറ്റ് റിലേഷൻസ് മാനേജർ ആന്റണി ജോസഫ്, ഡോ. ഗിരിലാൽ, പ്രൊഫ.ഹരിനാരായണൻ, പ്രൊഫ.പ്രതാപ് പിള്ള, എസ്.സന്ദീപ് ലാൽ തുടങ്ങിയവർ പങ്കെടുത്തു.
പഞ്ചായത്ത് ഓഫീസിലെത്തുന്ന ജനങ്ങൾക്കാവശ്യമായ വിവരങ്ങൾ ഈ സംവിധാന ത്തിലൂടെ ലഭ്യമാക്കാനാവും.അത്യാധുനികമായ സാങ്കേതിക വിദ്യയുടെ വികാസം സാധാരണക്കാർക്കുകൂടി പ്രയോജനപ്പെടുത്തുന്നതിനുള്ള അവസരമൊരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സെയ്ന്റ് ഗിറ്റ്‌സ് എൻജിനീയറിങ് കോളേജ് അധികൃതർ അറി യിച്ചു.ആധുനികസംവിധാനങ്ങൾ പഠനത്തിനെന്നതിനപ്പുറം സാധാരണക്കാരുടെ ജീ വിതത്തെ കൂടി സ്വാധീനിക്കുന്നതിലൂടെ ശാസ്ത്രസാങ്കേതി വിദ്യയുടെ പ്രചാരണം കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സാമൂഹിക പ്രസക്തമായ വിഷയങ്ങൾ സാ ങ്കേതിക വിദ്യയുടെ ഇടപെടൽ മുഖേന കവർ ചെയ്യുക ,കമ്മ്യൂണിറ്റി സർവീസിലെ എഞ്ചിനീയറിംഗ് പ്രോജക്ടുകൾ (EPICS), അവബോധം/പരിശീലനം, തുടങ്ങി സമീപ കാല സാങ്കേതിക പുരോഗതിയിൽ സമൂഹത്തിന് താൽപ്പര്യം സൃഷ്ടിക്കുന്നതിനുള്ള വിവിധ പ്രോഗ്രാമുകളും ഭാവിയിൽ ഈ ധാരണാപത്രത്തിലൂടെ നടപ്പാക്കാനാകും.